‘അതൊരു വല്ലാത്ത അവസ്ഥയാണ്, ഇന്റിമേറ്റ് രം​ഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്നത് അതാണ്’; സംവിധായകൻ

Spread the love

വെബ് സീരീസുകളിലോ സിനിമയിലോ പ്രണയരംഗങ്ങളും ഇന്റിമേറ്റ് സീനുകളും ചിത്രീകരിക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇപ്പോഴിതാ ഇത്തരം രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനെക്കുറിച്ച് സംവിധായകൻ വിശാൽ ഭരദ്വാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. റൊമാന്‍റിക് സീനുകളോ ഇന്റിമേറ്റ് രംഗങ്ങളോ ചിത്രീകരിക്കുന്നത് എപ്പോഴും സംവിധായകർക്കും അഭിനേതാക്കൾക്കും ഒരുപോലെ വെല്ലുവിളിയാണ്.

 

താൻ സംവിധാനം ചെയ്ത ‘ലസ്റ്റ് സ്റ്റോറീസ് 3’ ആന്തോളജി ചിത്രത്തിന്‍റെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്റിമസി ഡയറക്ടർമാരുടെ കടന്നുവരവ് സെറ്റുകളിലെ ജോലികൾ എളുപ്പമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

 

അത്തരം സംവിധായകർ സെറ്റിൽ ഉണ്ടാകുന്നത് സംവിധായകരെ ഏറെ സ്വതന്ത്രരാക്കുമെന്നും പണ്ടൊക്കെ ഇന്‍റിമേറ്റ് സീനുകള്‍ ആ ചിത്രത്തിന്‍റെ സംവിധായകര്‍ തന്നെയാണ് കൈകാര്യം ചെയ്തിരുന്നതെന്നും വിശാൽ കൂട്ടിച്ചേർത്തു.

വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ആദ്യകാലങ്ങളില്‍ ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ നടിമാർ വന്ന് ‘സാർ, ചുംബനരംഗങ്ങളില്‍ നാക്ക് ഉപയോഗിക്കുന്നുണ്ടോ ?. അതൊന്ന് നടനോട് ചോദിക്കാമോ ?. – എന്ന് ചോദിച്ചിരുന്നത് എനിക്കിപ്പോഴും ഓർമയുണ്ട്.

 

സത്യത്തിൽ അതൊരു വല്ലാത്ത അവസ്ഥയാണ്. അവരുടെ ആ ചോദ്യം ഞാൻ എങ്ങനെ ആ നടനോട് ചോദിക്കും. അതൊക്കെ എത്രത്തോളം അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ ?”. – വിശാൽ ഭരദ്വാജ് പറ‍ഞ്ഞു. അതോടൊപ്പം ലസ്റ്റ് സ്റ്റോറീസിൽ അദിതി റാവു ഹൈദരിയും സിദ്ധാർഥും തമ്മിലുള്ള ഇന്റിമേറ്റ് രം​ഗം ചിത്രീകരിച്ചതിനെക്കുറിച്ചും സംവിധായകൻ വ്യക്തമാക്കി.

 

“സെറ്റിൽ ഇരുവരും വളരെ കംഫർട്ടിബള‍ായിരുന്നു. അതുകൊണ്ട് തന്നെ ബോഡി ഡബിളി (ഡ്യൂപ്)നെ ഉപയോ​ഗിക്കാൻ അവർ വിസമ്മതിച്ചു. അവർ ഭാര്യാഭർത്താക്കന്മാരായതു കൊണ്ട് സ്വാഭാവികമായും അവർക്കിടയിൽ നല്ല പൊരുത്തമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത്തരം സന്ദർഭങ്ങളിലുണ്ടാകാവുന്ന അസ്വസ്ഥതയുടെ 50 ശതമാനവും നമുക്ക് ഇല്ലാതായി.

 

ഞങ്ങൾ അവർ രണ്ടു പേർക്കുമായി ബോഡി ഡബിളുകളെയും ഒരുക്കിയിരുന്നു. അവരെ വച്ച് ഒരു ഷോട്ടിൽ കാമറ അദിതിയുടെ കാലുകളിലായിരുന്നു ഫോക്കസ് ചെയ്യേണ്ടിയിരുന്നത്, സിദ്ധാർഥും ആ ഷോട്ടിൽ ഉണ്ടായിരുന്നു. അതിന്റെ ഔട്ട്പുട്ട് കണ്ട ശേഷം അദിതി പറഞ്ഞു, എന്റെ കാലുകൾ അത്ര തടിച്ചതല്ലല്ലോ. ആ ഷോട്ട് താൻ തന്നെ ചെയ്യാമെന്ന്. സിദ്ധാർഥും അദ്ദേഹത്തിന്റെ ഭാ​ഗം സ്വയം ചെയ്തു”.- വിശാൽ പറഞ്ഞു.

  • Related Posts

    എട്ട് മാസം കൊണ്ട് 122 കിലോയിൽ നിന്ന് 78 ലേക്ക്!

    Spread the love

    Spread the loveശരീരഭാരം കുറയ്ക്കാൻ പെട്ടെന്ന് ഫലം നൽകുന്ന മാന്ത്രിക ഡയറ്റുകളോ കഠിനമായ വ്യായാമങ്ങളോ അന്വേഷിച്ച് നടക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ യാതൊരുവിധ ‘മാജിക് ഡയറ്റും’ ഇല്ലാതെ, ചില അടിസ്ഥാന ശീലങ്ങളിലൂടെയും ശാസ്ത്രീയമായ സമീപനത്തിലൂടെയും വലിയ രീതിയിൽ ശരീരഭാരം കുറച്ച യഷ്…

    ആ സീനില്‍ ഷാരൂഖ് ഖാനോട് ശരിക്കും ദേഷ്യം വന്നു; ആ പെണ്‍കുട്ടിയോട് പ്രതികാരം വീട്ടുന്നത് പോലെയായിരുന്നു: വിജയ് സേതുപതി

    Spread the love

    Spread the loveബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാനൊപ്പം വില്ലനായി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് വിജയ് സേതുപതി. ആറ്റ്‌ലി ഒരുക്കിയ ജവാനിലാണ് സേതുപതി ഷാരൂഖ് ഖാന്റെ വില്ലനായത്. 2023 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *