‘എന്റെ പ്രിയപ്പെട്ട സൂപ്പർ സ്റ്റാറിന്…’; മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Spread the love

മലയാള സിനിമയുടെ കാരണവർ നടൻ മധുവിന് ഇന്ന് 93-ാം പിറന്നാൾ. ആറു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ നായകനായും സ്വഭാവനടനായും വില്ലനായും സംവിധായകനായും നിർമാതാവായും മധു മലയാള സിനിമയിൽ തന്റേതായൊരു അധ്യായം എഴുതിച്ചേർത്തു. 1933 സെപ്റ്റംബർ 23ന് തിരുവനന്തപുരത്ത് ജനിച്ച മാധവൻ നായരാണ് പിന്നീട് മലയാളികൾക്ക് പ്രിയപ്പെട്ട മധുവായത്.

 

ഇപ്പോഴിതാ മധുവിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. മധുവിന്റെ വലിയ ആരാധകൻ കൂടിയാണ് മമ്മൂട്ടി. ‘ഹാപ്പി ബർത്ത് ഡേ മൈ സൂപ്പർ സ്റ്റാർ’- എന്നാണ് മധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയോടുള്ള സ്നേഹത്തെക്കുറിച്ച് അഭിമുഖങ്ങളിലുൾപ്പെടെ മധു വാചാലനാകാറുണ്ട്.

 

നസീറും സത്യനും വെള്ളിത്തിരയില്‍ നിറ‍ഞ്ഞു നിന്നിരുന്ന സമയത്തായിരുന്നു മധുവിന്റെയും സിനിമയിലേക്കുള്ള രം​ഗപ്രവേശം. എംഎന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകളായിരുന്നു ആദ്യ ചിത്രം. പന്ത്രണ്ടോളം സിനിമകള്‍ സംവിധാനം ചെയ്ത മധു പതിനാറോളം ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.

  • Related Posts

    23 വർഷംമുമ്പ് ഉപേക്ഷിച്ച ടൈറ്റിൽ; പൊടിതട്ടിയെടുത്ത് കമൽ ഹാസൻ, വിവാദത്തിന്റെ കനൽ കെടാതെ ‘സണ്ടിയാർ’

    Spread the love

    Spread the loveഅനുമതിക്ക് സമർപ്പിക്കുന്ന ചിത്രങ്ങളുടെ പേരുമാറ്റം നിർദേശിക്കാൻ അധികാരമുണ്ടെന്ന സെൻസർ ബോർഡിന്റെ മാർഗനിർദേശം ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിർദേശത്തിനെതിരെ കേരള ഫിലിം ചേംബർ രംഗത്തെത്തി. തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട് ബോർഡിന് കത്തും നൽകി. ഇതിനിടെ തമിഴ്‌നാട്ടിൽ വീണ്ടുമൊരു പേരുമാറ്റ വിവാദം ചൂടുപിടിക്കുകയാണ്.…

    പ്രാർഥിച്ചയാൾ തന്നെ ജീവിതപങ്കാളിയായി ; വിവാഹചിത്രങ്ങൾ പങ്കുവെച്ച് നടി അഞ്ജു കുര്യൻ

    Spread the love

    Spread the loveമലയാളികളുടെ പ്രിയതാരം അഞ്ജു കുര്യൻ വിവാഹിതയായി. റോഷനാണ് അഞ്ജുവിന്റെ ജീവിതപങ്കാളി. നവംബർ ഏഴിനായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങൾ അഞ്ജു സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.   ‘ഞാൻ പ്രാർത്ഥിച്ച ആളെത്തന്നെ ജീവിതപങ്കാളിയായി ലഭിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ…

    Leave a Reply

    Your email address will not be published. Required fields are marked *