പിക്കപ് ക്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Spread the love

അഹമ്മദാബാദ്∙ പിക്കപ് ക്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി പെൺകുട്ടി മരിച്ചു. സിൽവർ ഓക്ക് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥിനിയായ പ്രേരണ നിനാമയാണ് (19) മരിച്ചത്. കോളജിലേക്ക് നടന്നുപോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.

 

കോളജിന്റെ 200 മീറ്റർ അകലെവച്ചാണ് അമിതവേഗത്തിലെത്തിയ പിക്കപ് ക്രെയിൻ പ്രേരണയെ ഇടിച്ചത്. അരുൺ നിഷാദ് എന്നയാളാണ് ക്രെയിൻ ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ അടുത്തുള്ള സ്ഥലത്തുനിന്ന് പ്രതിയെ കണ്ടെത്തി. റോഡിന്റെ ഇടതുവശത്തൂടെ പെൺകുട്ടി നടന്നുപോകുന്നതും പുറകിൽ നിന്നെത്തിയ ക്രെയിൻ പെൺകുട്ടിയെ ഇടിക്കുന്നതും വിഡിയോയിൽ കാണാം. നടപ്പാതയില്ലാത്തതാണ് അപകടം ഉണ്ടാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.

  • Related Posts

    പ്രണയിക്കുന്നവർ സൂക്ഷിക്കുക! വിവാഹം കഴിച്ചാൽ ബഹിഷ്കരിക്കും; പ്രമേയം പാസാക്കി ഗ്രാമം

    Spread the love

    Spread the loveഹരിയാന∙ പ്രണയ വിവാഹങ്ങൾക്കെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ച് ഗ്രാമം. ഹിസാർ ജില്ലയിലെ ആര്യ നഗർ ഗ്രാമത്തിൽ ചേർന്ന സാമുദായിക പഞ്ചായത്താണ് പ്രണയവിവാഹങ്ങൾക്കെതിരെ പ്രമേയം പാസാക്കിയത്. ഒരേ ഗ്രാമത്തിൽ നിന്നുള്ളവർ പ്രണയിച്ച് വിവാഹം കഴിച്ചാൽ അവരെ ബഹിഷ്കരിക്കും. അടുത്തിടെ മൂന്ന് പ്രണയ…

    തിളച്ച സാമ്പാർ മാറ്റി വയ്ക്കുന്നതിനിടെ കാൽവഴുതി ചെമ്പിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveവിജയവാഡ∙ ഗണേശോത്സവത്തോട് അനുബന്ധിച്ചു നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിൽ വീണ് യുവതി മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. വിജയവാഡ സ്വദേശിനി സുജാത (46)യാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഭക്തർക്കായുള്ള അന്നദാനത്തിനു വേണ്ട ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കവേ…

    Leave a Reply

    Your email address will not be published. Required fields are marked *