കാമുകനുമായുള്ള വിഡിയോ കോളിനിടെ യുവതി തൂങ്ങി മരിച്ചു; മരണശേഷവും 23 മിനിറ്റ് നീണ്ട് കോൾ

Spread the love

ന്യൂഡൽഹി∙ കാമുകനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ യുവതി ജീവനൊടുക്കി. യുവാവുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നെന്നും വിവാഹാഭ്യർഥന നിരസിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് വിവരം. മുപ്പത്തിനാലുകാരനായ യുവാവ് വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.

 

പൊലീസ് റിപ്പോർട്ട് പ്രകാരം ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. നാഗ്പുരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. മഹാരാഷ്ട്ര അമരാവതി സ്വദേശിയായ യുവാവ് പൂണെയിൽ ഗവേഷക വിദ്യാർഥിയാണ്. കുറച്ചു മാസങ്ങൾ മുൻപ് യുവാവും സുഹൃത്തും കൂടി യുവതിയുടെ മാതാവിനെ സമീപിക്കുകയും വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. എന്നാൽ യുവാവിന്റെ വീട്ടുകാർ വിവാഹത്തെ എതിർത്തു. യുവാവ് ഇത് യുവതിയിൽനിന്നു മറച്ചുവയ്ക്കുകയും നാഗ്പുരിലെത്തി അവരെ കാണുന്നത് തുടരുകയും ചെയ്തു. തുടർന്ന് യുവതി വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ അതിൽനിന്ന് ഒഴിഞ്ഞുമാറി. കുറച്ചു ദിവസങ്ങൾക്ക് ശേഷം വിവാഹം കഴിക്കാനാകില്ലെന്നും യുവാവ് യുവതിയെ അറിയിച്ചെന്നും പൊലീസ് പറയുന്നു.

 

സെപ്റ്റംബർ 19ന് രാത്രി യുവതി ഇയാളെ വിഡിയോ കോൾ ചെയ്ത് താൻ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്നു പറഞ്ഞു. എന്നാൽ യുവാവ് അവളെ തടയാൻ ശ്രമിച്ചില്ലെന്നും കോളിനിടയിൽ തന്നെ യുവതി തൂങ്ങി മരിച്ചെന്നും യുവതിയുടെ മാതാവു നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ മരണശേഷം 23 മിനിറ്റ് കോൾ നീണ്ടുനിന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

 

വിവാഹത്തിന് നിർബന്ധിച്ചാൽ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ ബന്ധുക്കൾ പരാതിയിൽ പറയുന്നു. നിരന്തര ഭീഷണിയും വിവാഹം നിരസിക്കലും യുവതിയെ മാനസികമായി തളർത്തിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ യുവാവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

  • Related Posts

    വസ്ത്രമഴിക്കാൻ ശ്രമിച്ചതും മാറിടത്തിൽ സ്പർശിച്ചതും ബലാത്സംഗശ്രമമല്ലെന്ന വിധി: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

    Spread the love

    Spread the loveന്യൂഡൽഹി: സ്ത്രീയുടെ വസ്ത്രമഴിക്കാൻ ശ്രമിച്ചതും മാറിടത്തിൽ സ്പർശിച്ചതും ബലാത്സംഗശ്രമത്തിന്റെ പരിധിയിൽ വരില്ലെന്ന പട്‌ന ഹൈക്കോടതിയുടെ വിവാദ വിധിയിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ…

    ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും: ധനമന്ത്രാലയത്തിന്റെ നിർദ്ദേശം 28 മുതൽ മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്

    Spread the love

    Spread the loveന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) സെപ്റ്റംബർ 28 മുതൽ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ഇടപാടുകാർക്കായി സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ…

    Leave a Reply

    Your email address will not be published. Required fields are marked *