തൊട്ടാൽ പൊട്ടുന്ന ‘ടെംപേഡ് ഗ്ലാസ്’ ഇന്ത്യയിൽ വേണ്ട, നിയമം കടുപ്പിക്കാൻ കേന്ദ്രം

Spread the love

ന്യൂഡൽഹി∙ ഗുണനിലവാരം കുറഞ്ഞ സ്മാർട്ഫോൺ സ്ക്രീൻ ഗാർഡുകൾ (ടെംപേഡ് ഗ്ലാസ്) നിരുത്സാഹപ്പെടുത്താനുള്ള നടപടിയുമായി കേന്ദ്രസർക്കാർ. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിൽ വിൽക്കുന്ന സ്ക്രീൻ ഗാർഡുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) സർട്ടിഫിക്കേഷൻ നിർബന്ധമാക്കും.

 

മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന ഗുണനിലവാരം കുറഞ്ഞ സ്ക്രീൻ ഗാർഡുകളുടെ ഇറക്കുമതി കുറയ്ക്കാനും ആഭ്യന്തരകമ്പനികൾക്ക് വളരാനും ഇത് അവസരമൊരുക്കും. ഐടി മന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്.

 

വിദേശരാജ്യങ്ങളിൽ നിർമിച്ച സ്ക്രീൻ ഗാർഡുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. മികച്ച ഗുണമേന്മയില്ലാത്ത ഉൽപന്നങ്ങൾക്കാകും നിയന്ത്രണം. രാജ്യത്തെ സ്മാർട്ട്ഫോൺ അക്സസറി വിപണിയിൽ കാര്യമായ മാറ്റമുണ്ടാക്കുന്നതാണ് നീക്കമെന്നാണ് വിലയിരുത്തൽ. 55 കോടി യൂണിറ്റ് സ്ക്രീൻ ഗാർഡുകൾ രാജ്യത്ത് വിൽക്കുന്നുണ്ടെങ്കിലും ഇവയിൽ ഭൂരിഭാഗവും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഇവയുടെ ഗുണമേന്മയിലും വലിയ പരാതികളുണ്ട്.

 

ഇന്ത്യൻ ബ്രാൻഡുകൾക്ക് അവസരം

 

സാംസങ്, വിവോ, ഓപ്പോ പോലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകൾ സ്മാർട്ഫോണുകൾക്ക് വേണ്ടി സ്ക്രീൻ ഗാർഡുകൾ പോലുള്ള അക്സസറികൾ നിർമിക്കുന്നില്ല. ഈ മേഖലയിൽ വില കുറഞ്ഞ വിദേശ ബ്രാൻഡുകളെ നിയന്ത്രിച്ചാൽ ഇന്ത്യൻ കമ്പനികൾക്ക് വലിയ അവസരമുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. അടുത്തിടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ വലിയ നിക്ഷേപ സമാഹരണം നടത്തിയിരുന്നു

  • Related Posts

    മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിൽ വൈരാഗ്യം; എൻജിനീയറിങ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

    Spread the love

    Spread the loveഹൈദരാബാദ്∙ മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിന്റെ പേരിൽ എൻജിനീയറിങ് വിദ്യാർഥിയെ കൊലപ്പെടുത്തിയ ലക്ചറർ അറസ്റ്റിൽ. തെലങ്കാനയിലെ നാസ്പു‌രിലുള്ള സിംഗരേനി കോളിയറീസ് പോളിടെക്നിക്കിലെ പൂർവ വിദ്യാർഥിനിയായ താന്ദ്ര അക്ഷിതറാണിയാണ് (20) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതേ പോളിടെക്നിക്കിലെ ലക്ചററായ നവീൻ കുമാർ (38)…

    കാമുകനുമായുള്ള വിഡിയോ കോളിനിടെ യുവതി തൂങ്ങി മരിച്ചു; മരണശേഷവും 23 മിനിറ്റ് നീണ്ട് കോൾ

    Spread the love

    Spread the loveന്യൂഡൽഹി∙ കാമുകനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ യുവതി ജീവനൊടുക്കി. യുവാവുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നെന്നും വിവാഹാഭ്യർഥന നിരസിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് വിവരം. മുപ്പത്തിനാലുകാരനായ യുവാവ് വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.   പൊലീസ്…

    Leave a Reply

    Your email address will not be published. Required fields are marked *