വലഞ്ഞ് യാത്രക്കാർ! യുഎഇ–ഇന്ത്യ വിമാന സർവീസുകൾ മണിക്കൂറുകളോളം വൈകുന്നു, ചിലത് റദ്ദാക്കി; സമയക്രമത്തിൽ വൻ മാറ്റം

Spread the love

ദുബായ് ∙ യുഎഇയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും ചില വിമാന സർവീസുകൾക്ക് 13 മണിക്കൂർ വരെ വൈകുന്നത് തുടരുന്നു. ഗൾഫ് മേഖലയിലെ വിവിധ റൂട്ടുകളിലും ചില സർവീസുകൾ റദ്ദാക്കി. ഇതേസമയം വൈകുന്നതിന്റെയും റദ്ദാകുന്നതിന്റെയും കാരണം വിമാനക്കമ്പനികൾ വ്യക്തമാക്കിയിട്ടില്ല.

 

ദുബായിലേക്കുള്ള വിമാനങ്ങളിൽ കൊച്ചിയിൽനിന്നുള്ള സ്‌പൈസ്‌ജെറ്റ് 13 മണിക്കൂറും മുംബൈയിൽ നിന്നുള്ള മറ്റൊരു സർവീസ് 9 മണിക്കൂർ 47 മിനിറ്റും അമൃത്‌സറിൽനിന്നുള്ള വിമാനം 3 മണിക്കൂർ 58 മിനിറ്റും വൈകി. മുംബൈ, ഡൽഹി, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള എമിറേറ്റ്സ് സർവീസുകളും വൈകിയാണ് പറന്നത്.

 

കൊളംബോയിൽ നിന്നുള്ള ഫ്ലൈദുബായ് സർവീസ് ഒരു മണിക്കൂറിലേറെ വൈകി. അബുദാബിയിലേക്കുള്ള ചില സർവീസുകൾ വൈകിയപ്പോൾ കുവൈത്തിൽനിന്നുള്ള കുവൈത്ത് എയർവേയ്‌സ് സർവീസ് റദ്ദാക്കി. ഷാർജയിലേക്കുള്ള എയർ അറേബ്യ സർവീസുകളിൽ സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത് റൂട്ടുകളിലെയും ചില വിമാനങ്ങൾ റദ്ദാക്കി. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ബന്ധപ്പെട്ട എയർലൈനുകളുടെ വെബ്സൈറ്റിലോ ആപ്പിലോ ഏറ്റവും പുതിയ വിമാന സമയം പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

 

∙ പ്രധാന സർവീസുകളിലെ നിലവിലെ അവസ്ഥ

 

ദുബായിലേക്കുള്ള സർവീസുകൾ: എമിറേറ്റ്സ്- മുംബൈ (1 മണിക്കൂർ), ന്യൂഡൽഹി (37 മിനിറ്റ്), ബെംഗ്ളൂരു (1 മണിക്കൂർ 12 മിനിറ്റ്), ബാങ്കോക്ക് (50 മിനിറ്റ്), കൊൽക്കത്ത (2 മണിക്കൂർ 9 മിനിറ്റ്), ലണ്ടൻ ഹിത്രൂ (56 മിനിറ്റ്) എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ വൈകി.

ഫ്ലൈദുബായ്- ചിറ്റഗോങ് (43 മിനിറ്റ്), മോസ്കോ (33 മിനിറ്റ്), സെന്റ് പീറ്റേഴ്സ്ബർഗ് (7 മണിക്കൂർ 32 മിനിറ്റ്), കൊളംബോ (1 മണിക്കൂർ 8 മിനിറ്റ്), റ്റ്ബിലിസി (48 മിനിറ്റ്), യെറിവാൻ (42 മിനിറ്റ്) എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ വൈകി.

സ്പൈസ്ജെറ്റ്: അമൃതസർ (3 മണിക്കൂർ 58 മിനിറ്റ്), കൊച്ചി (13 മണിക്കൂർ), മുംബൈയിൽ നിന്നുള്ള രണ്ട് സർവീസുകൾ (5 മണിക്കൂർ 39 മിനിറ്റും 9 മണിക്കൂർ 47 മിനിറ്റും) വൈകി.

എയർ ഇന്ത്യ & കെനിയ എയർവേസ്: ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം 34 മിനിറ്റും നെയ്റോബിയിൽ നിന്നുള്ള കെനിയ എയർവേസ് വിമാനം 4 മണിക്കൂർ 42 മിനിറ്റും വൈകി.

അബുദാബി, ഷാർജ സർവീസുകൾ: ബോസ്റ്റൺ, വാർസോ എന്നിവിടങ്ങളിൽ നിന്നുള്ള ഇത്തിഹാദ് സർവീസുകളും ബാക്കു, തിബിലിസി എന്നിവിടങ്ങളിൽ നിന്നുള്ള എയർ അറേബ്യ സർവീസുകളും വൈകി. കുവൈത്ത് എയർലൈൻസിന്റെ ചൊവ്വാഴ്ച രാത്രിയിലെ അബുദാബി സർവീസ് റദ്ദാക്കി. ഷാർജയിൽ നിന്ന് അബഹ, ജീസാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള എയർ അറേബ്യയുടെ വിവിധ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

 

∙ മൂടൽമഞ്ഞ്: വിമാനം വഴിതിരിച്ചുവിട്ടു

 

മട്ടന്നൂർ (കണ്ണൂർ) ∙ ഇൻഡിഗോ എയർലൈൻസിന്റെ ദോഹ – കണ്ണൂർ വിമാനം കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് കോയമ്പത്തൂരിലേക്കു വഴിതിരിച്ചുവിട്ടു. ഇന്നലെ പുലർച്ചെ 5.45ന് ആണ് സംഭവം. 5.30നു തന്നെ വിമാനം ലാൻഡ് ചെയ്യാൻ കണ്ണൂർ വിമാനത്താവളത്തിനു സമീപമെത്തി. റൺവേ പരിസരത്ത് കാലാവസ്ഥ മോശമായതിനാൽ പലകുറി വട്ടമിട്ടു പറന്നശേഷം കോയമ്പത്തൂരിലേക്കു തിരിച്ചുവിടാൻ നിർദേശം നൽകുകയായിരുന്നു. 175 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കോയമ്പത്തൂരിൽനിന്ന് രാവിലെ 8.45ന് വിമാനം കണ്ണൂരിലെത്തി.

 

ദോഹയിൽനിന്നുള്ള വിമാനം വൈകിയതിനാൽ കണ്ണൂരിൽനിന്നു ഹൈദരാബാദിലേക്കുള്ള വിമാനം 8 മണിക്കൂറിലധികം വൈകി. രാവിലെ 7.40ന് കണ്ണൂരിൽനിന്നു പുറപ്പെടേണ്ട വിമാനമാണു വൈകിയത്. രാവിലെ ദോഹയിൽനിന്ന് എത്തുന്ന വിമാനമാണ് യാത്രക്കാരുമായി ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. 5.45ന് ആണ് ദോഹ വിമാനം കോയമ്പത്തൂരിലേക്ക് പോയത്. 3 മണിക്കൂർ കഴിഞ്ഞാണ് തിരിച്ചെത്തിയത്.

  • Related Posts

    മസാജ് സെന്ററില്‍ അനാശാസ്യം; ദമാമിൽ പ്രവാസികള്‍ അറസ്റ്റിൽ

    Spread the love

    Spread the loveദമാം∙ മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട രണ്ട് പ്രവാസികളെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് കിഴക്കന്‍ പ്രവിശ്യാ പൊലീസ് അറസ്റ്റ് ചെയ്തു.   ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ച് തുടര്‍നടപടികള്‍ക്കായി ഇരുവര്‍ക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന്…

    തടവുകാർക്ക് വീട്ടിൽനിന്ന് ഭക്ഷണമെത്തിച്ച് ജയിൽ ഉദ്യോഗസ്ഥ; ജോലി പോയി

    Spread the love

    Spread the loveവാഷിങ്ടൻ∙ തടവുകാർക്കായി വീട്ടിൽ പാചകം ചെയ്ത ഭക്ഷണം എത്തിച്ച ജയിൽ ഉദ്യോഗസ്ഥയെ ജോലിയിൽനിന്നു പിരിച്ചു വിട്ടു. അമേരിക്കയിലെ സൗത്ത് കാരോലൈനയിലെ ഗ്ലെൻ കാംബൽ ജയിലിൽ ജോലി ചെയ്തിരുന്ന മാട്രിസ് ഗ്രാന്റിനെയാണു ജോലിയിൽനിന്നു പിരിച്ചുവിട്ടത്. സംഭവത്തിൽ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്ത്…

    Leave a Reply

    Your email address will not be published. Required fields are marked *