ഇറാന്‍ വിമാനങ്ങള്‍ക്ക് പൂര്‍ണവിലക്ക്; എല്ലാ സര്‍വീസുകളും റദ്ദാക്കി യുഎഇ

Spread the love

അബുദാബി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ വിമാനകമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ. ഇന്ന് മുതല്‍ യുഎഇയില്‍ നിന്ന് ഇറാനിലേക്കോ തിരിച്ചോ ഇറാനി എയര്‍ലൈനുകളുടെ സര്‍വീസുകള്‍ വിലക്കിയതായി യുഎഇ അറിയിച്ചു.

 

ഇറാന്‍-യുഎസ് സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനെതിരെ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ നീക്കം. ഇറാന്‍ വിമാനകമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

 

ഇറാനിയന്‍ വിമാനക്കമ്പനികള്‍ യുഎഇയിലേക്ക് നടത്തുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ എല്ലാ സര്‍വീസുകളും നിര്‍ത്തിവെക്കുന്നതായി’ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

 

യുഎഇയുടെ വാണിജ്യ കേന്ദ്രമായ ദുബായ് ഇറാനിയന്‍ വിമാനക്കമ്പനികളുടെ പ്രധാന ലക്ഷ്യസ്ഥാനമാണ്. ദിവസവും നിരവധി സര്‍വീസുകള്‍ക്ക് പുറമെ, വലിയ ഇറാനിയന്‍ ജനവിഭാഗവും ശക്തമായ വ്യാപാര ബന്ധങ്ങളും ഇവിടെയുണ്ട്. മറ്റ് പല രാജ്യങ്ങളും ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇതിനകം നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും, തുര്‍ക്കിയിലേക്കും ചൈനയിലേക്കും സര്‍വീസുകള്‍ നടത്തുന്നുണ്ട്.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *