സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച് യുവാക്കൾ

Spread the love

പട്ന∙ ജാമുയി സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ ബിഹാറിൽ വീണ്ടും പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം. ജാമുയിക്ക് 131 കിലോമീറ്റർ അകലെയുള്ള സമസ്തിപുരിലാണ് പുതിയ സംഭവം. സമസ്തിപുരിലെ ജഗത്‌സിങ്പുർ ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെയും ആൺകുട്ടിയെയും മോട്ടർ സൈക്കിളെത്തിയ ഒരു കൂട്ടം പുരുഷന്മാർ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി.

 

പെൺകുട്ടിയെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും റോഡിൽ തള്ളിയിടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ അടിയന്തരമായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയതായും പൊലീസ് വ്യക്തമാക്കി.

 

ചിത്രങ്ങളെടുക്കുന്നതിനായാണ് പെൺകുട്ടിയും സുഹൃത്തും വാഹനം നിർത്തി റോഡിൽ ഇറങ്ങിയത്. ഈ സമയം പ്രദേശവാസികളായ യുവാക്കൾ ഇവരെ വളയുകയും പെൺകുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു.

 

ഏതാനും ദിവസം മുൻപാണ് ബിഹാറിലെ തന്നെ ജാമുയിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു കൂട്ടം യുവാക്കൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം രാജ്യത്താകമാനം വൻ വിവാദമായിരുന്നു. ഈ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം 5 പേർ അറസ്റ്റിലായിരുന്നു.

  • Related Posts

    എസ്‌യുവി വാങ്ങാൻ അമ്മാവന്റെ സ്വർണം മോഷ്ടിച്ച് യുവാവ്; വാഹന പൂജയ്ക്ക് ബന്ധുക്കൾക്ക് ക്ഷണം, അറസ്റ്റ്

    Spread the love

    Spread the loveമുംബൈ∙ അമ്മാവന്റെ 15 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് എസ്‌യുവി വാങ്ങിയ പത്തൊൻപതുകാരനും സഹായിയായ സ്വർണപ്പണിക്കാരനും പിടിയിൽ. പൻഹാല താലൂക്കിലെ സാതവേ ഗ്രാമത്തിലാണ് സംഭവം. പ്രതിയായ സമർ ചവാൻ അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ സ്വർണമാണ് മോഷ്ടിച്ചത്. കാറിന്റെ പൂജയ്ക്ക്…

    പാചക വിദഗ്ധൻ ഷെഫ് ദാമോദരൻ അന്തരിച്ചു

    Spread the love

    Spread the loveചെന്നൈ ∙ പാചക വിദഗ്ധനും കുക്കു വിത്ത് കൊമാളി തമിഴ് റിയാലിറ്റി ഷോയിലെ വിധികർത്താവുമായ ഷെഫ് ദാമോദരൻ (72) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ (617) പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച…

    Leave a Reply

    Your email address will not be published. Required fields are marked *