ഹ്രസ്വ ചിത്രം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം, പണം തിരികെ ചോദിച്ച യുവാവിനെ ഭീഷണിപ്പെടുത്തി; നടി അറസ്റ്റിൽ

Spread the love

ചെന്നൈ∙ ഹ്രസ്വ ചിത്രം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകളും പണവും കവർച്ച ചെയ്യുകയും ചെയ്ത കേസിൽ നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ട് അറസ്റ്റിൽ. ചെന്നൈ പൊലീസാണ് നടിയെയും കൂട്ടാളികളെയും നാടകീയമായി പിടികൂടിയത്.

 

പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ഹ്രസ്വ ചിത്ര നിർമാണമെന്ന വർഷിണിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച് പരാതിക്കാരനായ യുവാവ് ഇവർക്ക് 5 ലക്ഷം രൂപ കൈമാറിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിന്റെ പണികൾ നടക്കാത്തതിനെ തുടർന്ന് യുവാവ് പണം തിരികെ ആവശ്യപ്പെട്ടു. തുടർന്ന് പണം തിരികെ നൽകാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തിയ നടി, ഇയാളെ രീതിയിൽ ഭീഷണിപ്പെടുത്തുകയും ഇയാളുടെ പക്കൽ നിന്നും 50,000 രൂപയും രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും ബലമായി പിടിച്ചെടുക്കുകയുമായിരുന്നു.

 

യുവാവിന്റെ പരാതിയിൽ തട്ടിപ്പ്, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി വർഷിണിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും തുടർന്ന് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ബാക്കി പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

  • Related Posts

    ഓടുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ചു; ഉത്തര്‍പ്രദേശില്‍ ഒന്‍പത് പേര്‍ വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

    Spread the love

    Spread the loveലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.   ഗ്രേറ്റര്‍ നോയിഡയില്‍ ജേവാര്‍ വിമാനത്താവളത്തിന് സമീപം യമുന എക്്സ്പ്രസ് വേയിലാണ് സംഭവം. നോയിഡയില്‍ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ഡബിള്‍ ഡെക്കര്‍…

    സോപ്പും ഷാംപുവും വെജോ, നോൺ വെജോ; തിരിച്ചറിയാൻ പുതിയ സംവിധാനം

    Spread the love

    Spread the loveന്യൂഡൽഹി∙ സൗന്ദര്യവർധക വസ്തുക്കൾ, സോപ്പ്, ഷാംപൂ, ടൂത്ത്പേസ്റ്റ് അടക്കമുള്ള വ്യക്തിശുചിത്വ ഉൽപന്നങ്ങൾ ‘വെജിറ്റേറിയൻ ആണോ അതോ നോൺ–വെജിറ്റേറിയൻ’ ആണോയെന്ന് ഇനി പാക്കറ്റിൽനിന്നറിയാം.   സസ്യജന്യ ഘടകങ്ങൾ മാത്രം ഉപയോഗിച്ച് നിർമിക്കുന്ന ഉൽപന്നങ്ങളുടെ പാക്കറ്റിൽ പച്ചനിറത്തിലുള്ള അടയാളമുണ്ടായിരിക്കണം. മൃഗജന്യ ഘടകങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *