കൊടുംകുറ്റവാളിക്ക് വധു കംബോഡിയയിൽ നിന്ന്; 12 മണിക്കൂർ പരോൾ, 3 മക്കളെ സാക്ഷിയാക്കി മാംഗല്യം

Spread the love

ന്യൂഡൽഹി ∙ പരോളിൽ ഇറങ്ങി മുങ്ങിയ കാലത്തു കംബോഡിയയിൽ വച്ചു പരിചയപ്പെട്ട കാമുകിയെ വിവാഹം കഴിക്കാൻ ഹരിയാനയിലെ കൊടുംകുറ്റവാളി മെയ്ൻപാൽ ധില്ലയ്ക്ക് (45) പഞ്ചാബ്– ഹരിയാന ഹൈക്കോടതി 12 മണിക്കൂർ പരോൾ അനുവദിച്ചു. ജജ്ജർ – ഗുരുഗ്രാം റോഡിലെ ഫാം ഹൗസിലായിരുന്നു വിവാഹം. മൂന്നു കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ടു ഹിസാർ സെൻട്രൽ ജയിലിൽ കഴിയുന്ന ധില്ല കനത്ത പൊലീസ് കാവലിലാണു കല്യാണ മണ്ഡപത്തിലെത്തിയത്.

 

കൊലപാതകം ഉൾപ്പെടെ 22 കേസുകളിൽ പ്രതിയായിരുന്ന ധില്ല 2018ലാണു പരോളിലിറങ്ങി മുങ്ങിയത്. പിന്നീടു വ്യാജ രേഖകൾ ഉണ്ടാക്കി കംബോഡിയയിലേക്കു കടന്നു. അവിടെ വച്ചാണു മെറ്റ ചാൻ എന്ന കംബോഡിയൻ യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് അവിടെ ലിവിങ് ടുഗ്ദർ ജീവിതം നയിച്ച ഇവർക്കു മൂന്നു കുട്ടികളുമുണ്ട്. മക്കളും ഇന്നലെ വിവാഹത്തിനെത്തിയിരുന്നു. ചടങ്ങിൽ അഞ്ഞൂറിലേറെപ്പേർ പങ്കെടുത്തെന്നാണു വിവരം.

 

കംബോഡിയിലേക്കു കടന്ന ധില്ല സിയം റീപ് എന്ന സ്ഥലത്തു നൈറ്റ് ക്ലബ് നടത്തുകയായിരുന്നു. അവിടെ പൗരത്വം നേടാൻ ശ്രമിക്കുന്നതിനിടെയാണു സിബിഐ ഇടപെടലിനെത്തുടർന്നു കഴിഞ്ഞ വർഷം ഇന്ത്യയിലേക്കു നാടുകടത്തിയത്. 2019ൽ ധില്ലയെക്കുറിച്ചുള്ള വിവരം നൽകുന്നവർക്കു ഹരിയാന പൊലീസ് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസുമിറക്കി.

  • Related Posts

    എസ്‌യുവി വാങ്ങാൻ അമ്മാവന്റെ സ്വർണം മോഷ്ടിച്ച് യുവാവ്; വാഹന പൂജയ്ക്ക് ബന്ധുക്കൾക്ക് ക്ഷണം, അറസ്റ്റ്

    Spread the love

    Spread the loveമുംബൈ∙ അമ്മാവന്റെ 15 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് എസ്‌യുവി വാങ്ങിയ പത്തൊൻപതുകാരനും സഹായിയായ സ്വർണപ്പണിക്കാരനും പിടിയിൽ. പൻഹാല താലൂക്കിലെ സാതവേ ഗ്രാമത്തിലാണ് സംഭവം. പ്രതിയായ സമർ ചവാൻ അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ സ്വർണമാണ് മോഷ്ടിച്ചത്. കാറിന്റെ പൂജയ്ക്ക്…

    പാചക വിദഗ്ധൻ ഷെഫ് ദാമോദരൻ അന്തരിച്ചു

    Spread the love

    Spread the loveചെന്നൈ ∙ പാചക വിദഗ്ധനും കുക്കു വിത്ത് കൊമാളി തമിഴ് റിയാലിറ്റി ഷോയിലെ വിധികർത്താവുമായ ഷെഫ് ദാമോദരൻ (72) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ (617) പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച…

    Leave a Reply

    Your email address will not be published. Required fields are marked *