കാട്ടാന ആക്രമണ മരണവും കടുവ സാന്നിധ്യവും : സർക്കാർ അനാസ്ഥ അവസാനിപ്പിക്കണം – എസ്ഡിപിഐ

Spread the love

മാനന്തവാടി: കാട്ടാന ആക്രമണത്തിൽ ആലൂർ ഉന്നതിയിലെ ചാന്ദ്നി കൊല്ലപ്പെട്ട ദാരുണ സംഭവവും,മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കടുവ സാന്നിധ്യവും സർക്കാരിന്റെ ഗുരുതരമായ അനാസ്ഥയാണ് വ്യക്തമാക്കുന്നതെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ്.

ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതെയും, ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താതെയും സർക്കാർ കൈകെട്ടി നിൽക്കുകയാണ്. ഇതിന്റെ ഫലമായാണ് നിരപരാധികളായ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടേണ്ടി വരുന്നത്.

കടുവ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ അടിയന്തരമായി ജനസുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, കാട്ടാന ആക്രമണ സാധ്യതയുള്ള മേഖലകളിൽ സ്ഥിരം പട്രോളിംഗ്, വേലി, മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുക, വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരവും ജോലി/പുനരധിവാസ സഹായവും നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

മനുഷ്യജീവനേക്കാൾ വില കുറവാണ് വന്യജീവികളുടെ ജീവനെന്നും അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി സജീർ എം.ടി, ട്രഷറർ ഷുഹൈബ്, കമ്മിറ്റിയംഗങ്ങളായ എം.ടി കുഞ്ഞബ്ദുല്ല, ആലി പി, സാദിഖ് വി, സുമയ്യ പി കെ, ഖദീജ ടി, വിവിധ പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *