3.14 കോടിയുടെ വൈദ്യുതി ക്രമക്കേട്

Spread the love

കൊച്ചി: KSEBയിൽ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് കണ്ടെത്തി. എറണാകുളം ജില്ലയിലെ മരട് ഇലക്ട്രിക്കൽ സെക്ഷൻ, കളമശ്ശേരി സെക്ഷൻ പരിധിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. മരട് സെക്ഷനിൽ 260 കിലോ വാട്ട് അനധികൃത ലോഡ് ഘടിപ്പിച്ച് ഉപയോഗം കണ്ടെത്തി. KSEBL കൊല്ലം ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ പരിശോധനയിലാണ് കണ്ടെത്തൽ.

 

ചീഫ് വിജിലൻസ് ഓഫീസറുടെ നിർദ്ദേശപ്രകാരം ആയിരുന്നു പരിശോധന നടന്നത്. അനുമതി ഉണ്ടായിരുന്നത് 50 കിലോവാട്ടിന് മാത്രമായിരുന്നു എന്നാൽ ഇതേ കണക്ഷനിൽ നിന്നും 145 കടമുറികളിലേക്ക് കെഎസ്ഇബിയുടെ മീറ്ററിലൂടെ വൈദ്യുതി നൽകി ദുരുപയോഗം ചെയ്‌തു. കളമശ്ശേരി സെക്ഷനിൽ 850 കിലോ വാട്ട് അധിക ലോഡ് സ്ഥാപിച്ച് പ്രവർത്തിക്കുന്നതായും കണ്ടെത്തൽ.

 

മരട് ഇലക്ട്രിക്കല്‍‍‍ സെക്ഷന്റെ കീഴില്‍‍ 50 കിലോവാട്ട് കണക്ടഡ് ലോഡിന്റെ അനുമതി മാത്രമുണ്ടായിരുന്ന ഒരു എച്ച്.ടി. ഉപഭോക്താവിന്റെ കണക്ഷനില്‍ 260 കിലോവാട്ട് അനധികൃത ലോഡ് ഘടിപ്പിച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഈ കണക്ഷനില്‍‍ നിന്നും അനുമതിയില്ലാതെ 145 കടമുറികളിലേയ്ക്ക് കെ.എസ്.ഇ.ബി.യുടെ മീറ്ററിലൂടെയല്ലാതെ വൈദ്യുതി നല്‍കിയാണ് ദുരുപയോഗം നടത്തിയിരുന്നത്.

 

കൂടാതെ കളമശ്ശേരി സെക്ഷന്‍ പരിധിയില്‍ വ്യാവസായിക ആവശ്യത്തിനുള്ള 450 കിലോവാട്ട് കണക്ടഡ് ലോഡ് അനുമതിയുള്ള കണക്ഷനില്‍ 850 കിലോവാട്ട് അധികലോഡ് സ്ഥാപിച്ച് പ്രവൃത്തിക്കുന്നതായി കണ്ടെത്തുകയുണ്ടായി. ഈ സ്ഥാപനത്തില്‍ കെ.എസ്.ഇ.ബി.യുടെ അനുമതിയില്ലാതെ നിയമവിരുദ്ധമായി എയര്‍ടെല്‍‍, ബി.എസ്.എന്‍‍.എല്‍‍ എന്നിവയുടെ മൊബൈല്‍‍‍ ടവറുകളിലേയ്ക്ക് വൈദ്യുതി വിതരണം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

 

സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനകള്‍‍ വഴി എ.പി.റ്റി.എസ്. കൊല്ലം യൂണിറ്റ് 3.14 കോടി രൂപയുടെ വൈദ്യുത ക്രമക്കേടാണ് കണ്ടെത്തിയത്. കേരളത്തിലുടനീളം തുടര്‍ന്നും ഇത്തരം കര്‍ശന പരിശോധനകള്‍‍ നടത്തുമെന്നും ചീഫ് വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു.

  • Related Posts

    ചേരാനല്ലൂർ അപകടം: 17കാരന്റെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു; റിപ്പോർട്ട് തേടി ഹൈക്കോടതി

    Spread the love

    Spread the loveകൊച്ചി ∙ ചേരാനല്ലൂരിൽ 55 വയസുകാരനെ 17കാരൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടർ ആക്സി‍ഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ചുമതലയുള്ള അഡീഷനൽ ജില്ലാ ജഡ്ജിക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വിഷയത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. കുടുംബത്തിന്റെ…

    പോലീസ് സ്‌റ്റേഷന്റെ മുറ്റത്തേക്ക് കാറുകൾ ഓടിച്ചു കയറ്റി ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; മൂന്നുപേർ കസ്റ്റഡിയിൽ

    Spread the love

    Spread the loveകോഴിക്കോട്: കുറ്റ്യാടി പോലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സ്റ്റേഷൻ വളപ്പിലേക്ക് രണ്ടു കാറുകൾ ഓടിച്ചുകയറ്റിയ ശേഷമാണ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് സംശയം.   തിങ്കളാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *