30 കോടി ഒന്നാം സമ്മാനം; തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

Spread the love

തിരുവനന്തപുരം: എല്ലാവരും ഉറ്റുനോക്കുന്ന, 30 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തുന്നത്.

 

ഓണം ബംപര്‍ വില്‍പ്പനയില്‍ ലോട്ടറി വകുപ്പ് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റു തീര്‍ന്നു. 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. ബംപര്‍ ടിക്കറ്റുകള്‍ ഇപ്പോഴും ലോട്ടറി കടകളില്‍ ലഭ്യമാണെങ്കിലും സര്‍ക്കാരിന്റെ കൈവശം ഒന്നുപോലുമില്ല.

 

450 കോടി രൂപയുടെ ഓണം ബംപര്‍ ടിക്കറ്റാണ് ഇത്തവണ വിറ്റഴിച്ചത്. ഒന്നാം സമ്മാനത്തുക 30 കോടിയെന്ന റെക്കോഡും ഇത്തവണയുണ്ട്. കഴിഞ്ഞ വര്‍ഷം 75 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് വിതരണം ചെയ്തത്. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്കും ലഭിക്കും.

 

അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേര്‍ക്കാണ് ലഭിക്കുക. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വില 500 രൂപയാണ്.ലോട്ടറി വകുപ്പില്‍ നിന്നും ഹോള്‍സെയില്‍ ഏജന്റുമാരില്‍ നിന്നും ചില്ലറ വില്‍പ്പനക്കാര്‍ വാങ്ങിയ ബാക്കിയുള്ള ടിക്കറ്റുകളും വൈകാതെ പൂര്‍ണമായി വിറ്റഴിയുമെന്നാണ് കണക്കാക്കുന്നത്.

  • Related Posts

    പോലീസ് സ്‌റ്റേഷന്റെ മുറ്റത്തേക്ക് കാറുകൾ ഓടിച്ചു കയറ്റി ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; മൂന്നുപേർ കസ്റ്റഡിയിൽ

    Spread the love

    Spread the loveകോഴിക്കോട്: കുറ്റ്യാടി പോലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സ്റ്റേഷൻ വളപ്പിലേക്ക് രണ്ടു കാറുകൾ ഓടിച്ചുകയറ്റിയ ശേഷമാണ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് സംശയം.   തിങ്കളാഴ്ച…

    സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി

    Spread the love

    Spread the loveതൃശൂർ∙ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി. തൃശൂർ ചിറ്റിശ്ശേരിയിലാണ് സംഭവം. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57 ) എന്നിവരാണ് മരിച്ചത്. ഇന്ദിര ഭിന്നശേഷിക്കാരിയാണ്, സഹോദരൻ ചുമട്ടുതൊഴിലാളിയും. സഹോദരന് ഭാര്യയും മൂന്നു മക്കളുമുണ്ട്.   ഭിന്നശേഷിക്കാരിയായ…

    Leave a Reply

    Your email address will not be published. Required fields are marked *