മലമ്പാമ്പിനെ പിടികൂടി കറിവെച്ചു കഴിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

Spread the love

തൃശൂര്‍: മാന്ദാമംഗലം ചെറുകുന്ന് പ്രദേശത്ത് മലമ്പാമ്പിനെ പിടികൂടി കറിവെച്ചു കഴിച്ച മൂന്ന് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. തൃശൂർ മാന്ദാമംഗലം ചെറുകുന്ന്  സ്വദേശികളായ ജിന്‍സണ്‍ ജോസ് (36), ജിഷ്ണു (30), വിവേക് (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രി പ്രതികളുടെ വീടിന്റെ പരിസരത്തുവച്ചാണ് മലമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് ഇവരും സുഹൃത്തുക്കളും ചേര്‍ന്ന് പാമ്പിനെ പിടികൂടുകയും, വെട്ടി കഷ്ണങ്ങളാക്കി കറിവെച്ച് ഭക്ഷിക്കുകയുമായിരുന്നു.

 

വനനിയമങ്ങളുടെ ലംഘനമറിഞ്ഞ് മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

 

 

  • Related Posts

    പോലീസ് സ്‌റ്റേഷന്റെ മുറ്റത്തേക്ക് കാറുകൾ ഓടിച്ചു കയറ്റി ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; മൂന്നുപേർ കസ്റ്റഡിയിൽ

    Spread the love

    Spread the loveകോഴിക്കോട്: കുറ്റ്യാടി പോലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സ്റ്റേഷൻ വളപ്പിലേക്ക് രണ്ടു കാറുകൾ ഓടിച്ചുകയറ്റിയ ശേഷമാണ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് സംശയം.   തിങ്കളാഴ്ച…

    സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി

    Spread the love

    Spread the loveതൃശൂർ∙ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി. തൃശൂർ ചിറ്റിശ്ശേരിയിലാണ് സംഭവം. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57 ) എന്നിവരാണ് മരിച്ചത്. ഇന്ദിര ഭിന്നശേഷിക്കാരിയാണ്, സഹോദരൻ ചുമട്ടുതൊഴിലാളിയും. സഹോദരന് ഭാര്യയും മൂന്നു മക്കളുമുണ്ട്.   ഭിന്നശേഷിക്കാരിയായ…

    Leave a Reply

    Your email address will not be published. Required fields are marked *