പരിശോധനയ്ക്കിടെ പുകയില സംഘം മുങ്ങി, കാറിന്റെ മുകളിൽ ചാടിക്കയറി പൊലീസുകാരൻ; 40 കിലോമീറ്റർ സാഹസിക യാത്ര

Spread the love

ചെന്നൈ∙ പൊലീസിനെ വെട്ടിച്ച് പുകയില ഉൽപന്നങ്ങളുമായി കടന്നുകളയാൻ ശ്രമിച്ച സംഘത്തിന്റെ കാറിന് മുകളിൽ തൂങ്ങിക്കിടന്ന് ഹെഡ് കോണ്‍സ്റ്റബിൾ. ഏകദേശം 300 കിലോയോളം നിരോധിത പുകയില വസ്തുക്കളുമായി കടന്ന സംഘത്തെയാണ് പൊലീസുകാരന്റെ സാഹസിക പ്രവർത്തനത്തിന് പിന്നാലെ പിടികൂടിയത്. പൊലീസുകാരനുമായി പുകയില കടത്ത് സംഘം 40 കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

കോയമ്പത്തൂരിനടുത്ത് വച്ച് പതിവ് വാഹനപരിശോധനക്കിടെയാണ് പൊലീസ് സംഘം കാർ തടഞ്ഞത്. പരിശോധനയില്‍ കാറിന്റെ പിൻഭാഗത്ത് നിരവധി ചാക്കുകളിലായി നിരോധിത പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചതായി കണ്ടെത്തി. ചാക്കുകൾ പരിശോധിക്കാനെത്തിയപ്പോൾ സംഘം പൊലീസുകാരെ തള്ളി മാറ്റി കാറിന്റെ വാതിലുകൾ അടച്ച് അതിവേഗത്തിൽ പോകാൻ ശ്രമിച്ചു. എന്നാൽ അതിനിടെ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകൻ പെട്ടെന്ന് കാറിന്റെ മുകളിലേക്ക് ചാടിക്കയറി.

 

പൊലീസുകാരനുമായി ഒരുപാട് ദൂരം കാർ സഞ്ചരിച്ചു. ടോൾ പ്ലാസയിൽ വാഹനം കയറിയെങ്കിലും ടോൾ വെട്ടിച്ച് ദൂരത്തിൽ കടന്നുപോവുകയായിരുന്നു. കാറിന്റെ മുകളിൽ അപകടകരമായ രീതിയിൽ പൊലീസുകാരൻ കിടക്കുന്നത് കണ്ട് നിരവധി പേർ ദൃശ്യം മൊബൈൽഫോണിൽ പകർത്തി. അവിനാശി പൊലീസ് എത്തിയാണ് കാറിനെ നടുറോഡിൽ തടഞ്ഞുനിർത്തിയത്. ആംബുലൻസും പൊലീസ് വാഹനവും ഉപയോഗിച്ചാണ് കാറിനെ തടഞ്ഞത്. കാർ തടഞ്ഞതോടെ കാറിലുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടു. മൂന്നാമനെ സംഭവസ്ഥലത്ത് വച്ച് തന്നെ പിടികൂടി. പിന്നീട് നടത്തിയ തിരച്ചിലിൽ മറ്റു രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ചോദ്യം ചെയ്യലിൽ തങ്ങൾ രാജസ്ഥാനിൽ നിന്നുള്ളവരാണെന്നും ബെംഗളൂരുവിൽനിന്ന് കോയമ്പത്തൂരിലേക്ക് പുകയില ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ സഹായിച്ച ആംബുലൻസ് ജീവനക്കാരെ പൊലീസ് അഭിനന്ദിച്ചു. പ്രതികളെ പിടിക്കാനായി സാഹസികമായ ഇടപെടൽ നടത്തിയ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകന്റെ പ്രവർത്തനത്തിന് വ്യാപക പ്രശംസ ലഭിച്ചു.

  • Related Posts

    വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27),…

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *