4.41 ലക്ഷം കുട്ടികൾക്ക് ‘വിജയ് മാമന്റെ’ സ്വർണമോതിരം; പദ്ധതിക്ക് നാളെ തുടക്കം, ആർക്കൊക്കെ കിട്ടും?

Spread the love

തമിഴ്നാട്ടിലെ നവജാതശിശുക്കൾക്കു മുഖ്യമന്ത്രി സി.ജോസഫ് വിജയ് പ്രഖ്യാപിച്ച സ്വർണ മോതിര വിതരണ പദ്ധതിയുടെ ഉദ്ഘാടനം നാളെ. 1.28 ലക്ഷം കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ മോതിരം ലഭിക്കുന്നത്. തായ് മാമൻ തങ്ക മോതിരം പദ്ധതിയിൽ തമിഴ്നാട് മെഡിക്കൽ സർവീസ് കോർപറേഷന് വേണ്ടി മോതിരങ്ങൾ തയാറാക്കുന്നതു കേരളത്തിലെ ജോയ്ആലുക്കാസും കല്യാൺ ജ്വല്ലേഴ്സുമാണ്.

 

വിജയിന്റെ പിറന്നാൾ ദിനമായ ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികൾക്കാണ് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്നത്. മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനത്തോടു അനുബന്ധിച്ച് സെപ്റ്റംബർ 15നാണു പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാൽ വിജയിന്റെ വിദേശയാത്രയെ തുടർന്ന് ഇത് നീട്ടിവയ്ക്കുകയായിരുന്നു.

 

ജൂൺ മുതൽ ജനിച്ച കുട്ടികൾക്കുള്ള 1,28,505 മോതിരങ്ങളാണു തയാറാക്കിയത്. ജോയ് ആലുക്കാസ് 89,955 മോതിരവും കല്യാൺ ജ്വല്ലേഴ്സ് 38,550 മോതിരങ്ങളുമാണു നിർമിച്ചത്. അർഹരായവർക്ക് 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഗ്രാം മോതിരമാണ് ലഭിക്കുന്നത്. കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക പാക്കേജിലാണ് ഇവ എത്തുന്നത്. ജൂൺ 22 മുതൽ സെപ്റ്റംബർ 27 വരെ ജനിച്ച കുട്ടികൾക്ക് 107 വിതരണ സെന്ററുകൾ വഴി മോതിരം ലഭിക്കും. സെപ്റ്റംബർ 28 മുതൽ പ്രസവം കഴിഞ്ഞ് ആശുപത്രി വിടുമ്പോൾ തന്നെ മോതിരം ലഭിക്കും.

 

ആർ‍ക്കാണ് മോതിരം?

 

തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കിയ എല്ലാവർക്കും പദ്ധതിയുടെ നേട്ടം ലഭിക്കുമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. സംസ്ഥാനത്തെ ‘പ്രഗ്നൻസി ആൻഡ് ഇൻഫന്റ് മോണിറ്ററിങ്’ സംവിധാനത്തിൽ അമ്മമാർ രജിസ്റ്റർ ചെയ്തിരിക്കുകയും വേണം. ഒരു വർഷത്തിൽ ശരാശരി 7.8 ലക്ഷം കുട്ടികളാണ് തമിഴ്നാട്ടിൽ ജനിക്കുന്നതെന്നാണ് കണക്ക്. ഇതിൽ 53 ശതമാനം (4.2 ലക്ഷം) കുട്ടികളും ജനിക്കുന്നത് സർക്കാർ ആശുപത്രിയിലാണ്.

 

ജൂൺ 22 മുതൽ ഒരു വർഷം ജനിക്കുന്ന 4.41 ലക്ഷം കുട്ടികൾക്ക് മോതിരം നൽകാൻ 755.83 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്.

  • Related Posts

    വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27),…

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *