‘മിസ് പ്രെറ്റി ഇന്ത്യ’ നിധി തിവാരി ജീവനൊടുക്കിയ നിലയിൽ; 16 ലക്ഷം ഫോളവേഴ്സുള്ള ഇൻഫ്ലുവൻസർ

Spread the love

ഭോപാൽ ∙ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 16 ലക്ഷത്തോളം ഫോളവേഴ്സുള്ള പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മോഡലുമായ നിധി തിവാരി (30) വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ. ഭൂസ മോഡിലുള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് നിധിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

 

2024ൽ ‘മിസ് പ്രെറ്റി ഇന്ത്യ’ കിരീടം ചൂടിയതോടെയാണ് നിധി തിവാരി മോഡലിങ്, അഭിനയ രംഗങ്ങളിൽ കൂടുതൽ സജീവമായത്. സിനിമയിൽ കരിയർ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. മരിക്കുന്നതിനു തൊട്ടുമുൻപ് നിധി ഫോണിൽ ആരോടോ സംസാരിച്ചിരുന്നതായി കുടുംബാംഗങ്ങൾ മൊഴി നൽകി. ഈ ഫോൺൃകോളും നിധിയുടെ ഡിജിറ്റൽ ഇടപാടുകളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഫോൺ കോൾ റെക്കോർഡുകളും സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

 

മരണത്തിലേക്കു നയിച്ച യഥാർഥ കാരണം വ്യക്തമല്ലെന്നും അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. മൊർവ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഡോ. ജ്ഞാനേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് നിധിയുടെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത്. നിധിയുടെ അപ്രതീക്ഷിത വിയോഗ വാർത്തയറിഞ്ഞ് സമൂഹമാധ്യമങ്ങളിൽ അനുശോചന പ്രവാഹമാണ്.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *