പള്ളിയിൽ പ്രാർഥനയ്‌ക്കെത്തിയവരെ ‘വട്ടംചുറ്റിച്ച്’ മോഷ്ടാവ്; ‘എല്ലാം കണ്ട് ഭിത്തിയിലെ സൂപ്പർമാൻ’, നാട്ടുകാരുടെ നീക്കത്തിൽ പ്രതി കുടുങ്ങി

Spread the love

ദമാസ്കസ് (സിറിയ)∙ പള്ളിയിൽ പ്രാർഥനയ്‌ക്കെത്തിയവരുടെ ചെരുപ്പുകൾ മോഷ്ടിച്ച് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചയാൾ ക്യാമറയിൽ കുടുങ്ങി. സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ അൽ മിദാൻ മേഖലയിലെ പള്ളിയിലാണ് അപൂർവ സംഭവം നടന്നതെന്ന് റിപ്പോർട്ട്.

 

പള്ളിയുടെ പുറത്തുവച്ചിരുന്ന ഒട്ടേറെയാളുകളുടെ ചെരുപ്പുകൾ എടുത്ത ശേഷം ഇയാൾ ഇട്ടിരുന്ന പാന്റ്സിനുള്ളിൽ ഒളിപ്പിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. മോഷണത്തിന്റെ വ്യത്യസ്തമായ രീതി സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ നിരവധി പേരാണ് പരിഹാസവും അമർഷവും രേഖപ്പെടുത്തി രംഗത്തെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പിന്നീട് സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതിയെ പിടികൂടി പൊലീസിന് കൈമാറി.

 

എന്നാൽ സംഭവത്തിൽ സിറിയൻ ഭരണകൂടം ഔദ്യോഗികമായി ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രാർഥനാ സമയങ്ങളിൽ പള്ളികൾക്ക് പുറത്ത് വയ്ക്കുന്ന ചെരുപ്പുകൾ മോഷ്ടിക്കപ്പെടുന്നത് തടയാൻ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് വലിയ ചർച്ചകളാണ് ഇപ്പോൾ ഓൺലൈനിൽ നടക്കുന്നത്.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *