എഐക്ക് മൂക്കുകയറിടാന്‍ എന്‍വിഡിയ; എഐ ഏജന്റിന് ചെയ്യാനാകുന്ന കാര്യങ്ങള്‍ക്ക് പരിധി നിശ്ചയിക്കാന്‍ ഓപ്പണ്‍ ഷെല്‍

Spread the love

എഐ ഏജന്റ്‌സിനെ ഡെവലപ്പര്‍മാര്‍ നിര്‍വചിച്ച പരിധികള്‍ക്കുള്ളില്‍ നിയന്ത്രിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത പുതിയ സോഫ്റ്റ്വെയര്‍ ഫ്രെയിംവര്‍ക്ക് ഓപ്പണ്‍ ഏജന്റ് സേഫ്റ്റി പ്ലാറ്റ്ഫോം എന്‍വിഡിയ പുറത്തിറക്കി. പ്ലാറ്റ്ഫോമില്‍ ഓപ്പണ്‍ ഷെല്‍, സെന്‍ട്രി എന്നീ സംവിധാനങ്ങളുണ്ട്.

ഓപ്പണ്‍ ഷെല്‍ എഐ ഏജന്റിന്റെ കഴിവുകളും ആക്സസും നിയന്ത്രിക്കുന്നു. സെന്‍ട്രി ഏജന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നു.

 

സമീപകാലത്ത് ഓപ്പണ്‍ എഐ മോഡലുകള്‍ സാന്‍ഡ്ബോക്സ് നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തുകടന്ന് തുറന്ന ഇന്റര്‍നെറ്റിലേക്ക് പ്രവേശിക്കുകയും തുടര്‍ന്ന് ഹഗിങ് ഫേസില്‍ സുരക്ഷാ ലംഘനം നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സംഭവം ഒഴിവാക്കാന്‍ എന്‍വിഡിയയുടെ പുതിയ സംവിധാനത്തിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

 

എഐ ഏജന്റുകള്‍ കൂടുതല്‍ സ്വതന്ത്രമായി വിവിധ ജോലികള്‍ നിര്‍വഹിക്കാന്‍ ശേഷിയുള്ളവരാകുന്നതിനിടെയാണ് പുതിയ പ്ലാറ്റ്ഫോമിന്റെ വരവ്. ഇത് സുരക്ഷ, നിയന്ത്രണം, ഉദ്ദേശിക്കാത്ത പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു.എഐയുടെ ശേഷികള്‍ വികസിക്കുന്നതിനൊപ്പം കൂടുതല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളും ആവശ്യമാണ് എന്നാണ് എന്‍വിഡിയയുടെ നിലപാട്.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *