ആറാം ക്ലാസുകാര്‍ക്ക് ആശ്വാസം; സിബിഎസ്ഇ ത്രിഭാഷ നയത്തില്‍ ഇളവ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

Spread the love

ന്യൂഡല്‍ഹി: സിബിഎസ്ഇ ത്രിഭാഷ പദ്ധതി പ്രകാരമുള്ള മൂല്യനിര്‍ണയത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഇളവ് ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും അനുവദിക്കണമെന്ന് സിബിഎസ്ഇയോടും കേന്ദ്രസര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. ത്രിഭാഷ പദ്ധതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടല്‍.

 

ആറാം ക്ലാസ് വിദ്യാര്‍ഥികളെ ത്രിഭാഷ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്ന കോടതിയുടെ മുന്‍ നിര്‍ദേശത്തെ കുറിച്ച വിശദമായ ചര്‍ച്ച നടന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ആകെ 28,819 സ്‌കൂളുകളില്‍ 1.2% ഒഴികെ ബാക്കിയുള്ളവ ഇത് പാലിക്കുന്നുണ്ടെന്നും, പാഠപുസ്തകങ്ങളും പഠന സാമഗ്രികളും ലഭ്യമാണെന്നും, വിദ്യാര്‍ഥികള്‍ ഈ പദ്ധതി തെരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം തന്നെ ആറാം ക്ലാസില്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രം അഭ്യര്‍ഥിച്ചു.

 

അധ്യയന വര്‍ഷത്തിന്റെ പകുതിയില്‍ വെച്ച് പെട്ടെന്ന് ഭാഷ മാറ്റാന്‍ കുട്ടികളോട് ആവശ്യപ്പെടുന്നത് അവരുടെ പഠനത്തെയും മാനസികാവസ്ഥയെയും ബാധിക്കും എന്ന മാതാപിതാക്കളുടെ ആശങ്ക കോടതി കണക്കിലെടുത്തു. മാര്‍ച്ച് മാസത്തിലാണ് നയം വിജ്ഞാപനം ചെയ്തതെന്ന് ചൂണ്ടിക്കാണിച്ച കോടതി ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ഏഴാം ക്ലാസുകാരുടെ അതേ ആനുകൂല്യം ലഭിക്കുന്നതിനായി ഇതൊരു ‘സോഫ്റ്റ് ലോഞ്ച്’ ആയി നടപ്പിലാക്കാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *