പ്രണയ നൈരാശ്യം; റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

Spread the love

പത്തനംതിട്ട ∙ കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ കൊലപാതകം. റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ദിൽ‌ഷയെ (20) ആണ് സുഹൃത്ത് ജിത്തു കൊലപ്പെടുത്തിയത്. കുളത്തൂപ്പുഴ സ്വദേശിയാണ് മരിച്ച ദിൽഷ. കീഴൂകര സ്വദേശിയാണ് പിടിയിലായ ജിത്തു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

ഉച്ചയ്ക്ക് ഒന്നരയോടെ ജിത്തു സംഭവസ്ഥലത്തെത്തി ദിൽഷയെ ഹോട്ടലിനു മുന്നിലേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്തർക്കമുണ്ടാവുകയും ദിൽഷയെ കൊലപ്പെടുത്തുകയുമായിരുന്നു. ഉടൻ ദിൽഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

ദിൽ‌ഷ പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് ജിത്തുവിന്റെ പകയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതി യുവതിയെ കൊല്ലണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് റിസോർട്ടിലേക്ക് എത്തിയത്. തന്നെ വഞ്ചിച്ചു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞായിരുന്നു ജിത്തു ദിൽഷയുടെ കഴുത്തിൽ പലതവണ കുത്തിയത്.

 

പത്തു മിനിറ്റോളം പുറത്ത് നിന്ന് സംസാരിച്ച ശേഷമാണ് പ്രതി യുവതിയെ ആക്രമിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പ്രതി ഓൺലൈനായി വാങ്ങിയതാണെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ദിൽഷയ്ക്ക് ജീവൻ ഉണ്ടായിരുന്നു. ആശുപത്രിയിൽ എത്തിയ ശേഷം ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

  • Related Posts

    ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

    Spread the love

    Spread the loveപാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട പോരുവഴി ചാത്താകുളം ജിജി ഭവനില്‍ ജോസ് ഡാനിയേല്‍ (അലക്‌സ് 64) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ മറിയാമ്മ…

    വീട്ടിൽകയറി ഗർഭിണിയും കുട്ടികളുമടക്കം 9 പേരെ വെടിവെച്ച് കൊലപ്പെടുത്തി, സ്വയം ജീവനൊടുക്കി അക്രമി

    Spread the love

    Spread the loveഎയ്‌റി: പെൻസിൽവാനിയയിൽ തോക്കുധാരിയായ അക്രമി വീട്ടിനുള്ളിൽ അതിക്രമിച്ച് കടന്ന് നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകുന്നേരം പെൻസിൽവാനിയയിലെ എയ്‌റിയിലുള്ള (Erie) ഒരു വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അക്രമിയെന്ന് സംശയിക്കുന്നയാളെയും…

    Leave a Reply

    Your email address will not be published. Required fields are marked *