വീട്ടിൽക്കയറി ചായയും ബിസ്കറ്റും കഴിച്ച് കള്ളൻമാർ! വഴിനീളെ മോഷ്ടിച്ച സാധനങ്ങള്‍; ബെൽഫാസ്റ്റിൽ മലയാളി വൈദികന് നഷ്ടപ്പെട്ടത് പാസ്‌പോർട്ട് ഉൾപ്പെടെ വിലപിടിപ്പുള്ളവ

Spread the love

ബെൽഫാസ്റ്റ്∙ വെസ്റ്റ് ബെൽഫാസ്റ്റിലെ ട്വിൻബ്രൂക്കിൽ മലയാളി വൈദികന്റെ വസതിയിൽ മോഷണം. സെന്റ് ലൂക്ക്സ് പാരിഷിലെ വൈദികന്‍ ഫാ. നിധീഷ് വർഗീസിന്റെ താമസസ്ഥലമായ പ്രസ്ബിറ്ററിയിലാണ് വ്യാഴാഴ്ച രാത്രിയിൽ മോഷണം നടന്നത്. പഴയതും പുതിയതുമായ ഇന്ത്യൻ പാസ്‌പോർട്ടുകൾ, മാക്ബുക്ക്, പണം തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായി.

ഒരു പുരുഷനും സ്ത്രീയും ഉൾപ്പെട്ട സംഘമാണ് മോഷണത്തിന്റെ പിന്നില്‍ എന്നു വ്യക്തമായിട്ടുണ്ട്. ഒന്നാം തീയതി വൈകിട്ട് 5.50നും രാത്രി 10.20നും ഇടയിലാണ് മോഷണം നടന്നിരിക്കുന്നത്. ഈ സമയം ഫാ. നിധീഷ് വീട്ടിലുണ്ടായിരുന്നില്ല. സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ശുശ്രൂഷിക്കുകയായിരുന്നു അദ്ദേഹം. രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ലൈറ്റുകള്‍ തെളിഞ്ഞു കിടക്കുന്നതു ശ്രദ്ധയില്‍പെട്ടതോടെ ആശങ്കയിലായി. വീടിനുള്ളിൽ കയറിയപ്പോൾ പിൻവാതിൽ തുറന്നുകിടക്കുന്നതും അടുക്കളയിൽ തന്‍റേതല്ലാത്ത ചില വസ്തുക്കൾ കിടക്കുന്നതും കണ്ടു. ഒരു ലൈറ്ററും അവിടെ കണ്ടെത്തിയതോടെ അന്യര്‍ അകത്തു കടന്നതു സ്ഥിരീകരിക്കുകയായിരുന്നു.

ഈ സമയം മോഷ്ടാക്കൾ വീടിനുള്ളിൽ ഉണ്ടായേക്കുമെന്നു ഭയന്നു പോയതായി അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോടു വെളിപ്പെടുത്തി. “വല്ലാത്ത ഭയം തോന്നി. ശരീരം വിറയ്ക്കുകയായിരുന്നു. ‘ഇവിടെ ആരെങ്കിലും ഉണ്ടോ’ എന്ന് വിളിച്ചുകൊണ്ടാണ് ഞാൻ മുറികളിലേക്ക് പോയത്,” – അദ്ദേഹം പറഞ്ഞു. വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. തന്‍റെ പണം ഉൾപ്പെടെയുള്ള സാധനങ്ങൾ നഷ്ടപ്പെട്ടതിനേക്കാള്‍ രണ്ട് ഇന്ത്യൻ പാസ്‌പോർട്ടുകള്‍ മോഷണം പോയത് ഏറെ വിഷമിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. മോഷണ വിവരം അറിഞ്ഞതോടെ ആദ്യം ഒരു സുഹൃത്തിനെ വിവരം അറിയിച്ചു. സുഹൃത്ത് തുടര്‍ന്ന് പൊലീസിനെ വിളിക്കുകയായിരുന്നു.

∙ ചായയുണ്ടാക്കി കുടിച്ചു; ബിസ്കറ്റും കഴിച്ചു

വൈദികന്‍റെ വീട്ടില്‍ മോഷ്ടിക്കാനെത്തിയവര്‍ വീട്ടിനുള്ളിൽ ഏറെ സമയം ചെലവഴിച്ചതായാണ് സൂചന. വീട്ടിൽ കയറിയവർ ചായയുണ്ടാക്കി കുടിക്കുകയും ബൺസും ഒരു പാക്കറ്റ് ഓറിയോ ബിസ്കറ്റും കഴിക്കുകയും ചെയ്തിട്ടുണ്ട്. മോഷണം നടത്തുന്നതിനിടെ ഒരാൾ വീടിന് പുറത്ത് കാവൽ നിന്നതും മറ്റൊരാൾ വീടിനുള്ളിൽ സാധനങ്ങൾ കവര്‍ച്ച ചെയ്യുന്നതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങള്‍ വഴിയിലൂടെ വീണു കിടക്കുന്നുണ്ടായിരുന്നു. വൈദികന്‍റെ തൊപ്പി റോഡില്‍ നിന്നു ലഭിച്ചു. എന്നാല്‍ പാസ്‌പോർട്ടുകൾ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

∙ മാക്ബുക്കിന്റെ ലൊക്കേഷൻ സമീപപ്രദേശത്ത്

അതേ സമയം മോഷണം പോയ മാക്ബുക്ക് ലൊക്കേഷൻ സംവിധാനം പ്രവർത്തനക്ഷമമായിരുന്നതിനാൽ അതിന്റെ സ്ഥാനം പരിശോധിക്കാൻ സാധിച്ചു. ഇത് ദേവാലയത്തിന് വളരെ അടുത്തുള്ള പ്രദേശത്താണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. താൻ വീട്ടിൽ ഉണ്ടാകില്ലെന്ന് അറിയാവുന്ന ആരെങ്കിലുമാകാം സംഭവത്തിന് പിന്നിലെന്നാണ് സംശയം.

അടുക്കളയിൽ നിന്ന് കണ്ടെത്തിയ ലൈറ്റർ ഉൾപ്പെടെ മോഷ്ടാക്കൾ ഉപേക്ഷിച്ച വസ്തുക്കൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിരലടയാളങ്ങളും മറ്റ് ഫോറൻസിക് തെളിവുകളും കണ്ടെത്തുന്നതിനായി ഇവ പരിശോധിക്കും. സൈഡ് ഡോറിലൂടെയാണ് രണ്ടുപേർ വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പണം, ലാപ്‌ടോപ്പ് തുടങ്ങിയ നിരവധി സാധനങ്ങൾ നഷ്ടപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

  • Related Posts

    റിയാദ് വിമാനത്താവളത്തിൽ ആക്രമണം: കൊല്ലപ്പെട്ടവരിൽ പ്രവാസി വിമാന ജീവനക്കാരിയും

    Spread the love

    Spread the loveറിയാദ്∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇന്നലെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 12 പേരിൽ സൗദി അറേബ്യയിലെ ഫ്ലൈനാസ് എയർലൈൻസിലെ ഈജിപ്ഷ്യൻ വിമാന ജീവനക്കാരിയും. അസ്സ റംസി മുഹമ്മദ് ഹസൻ (28) ആണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ…

    ആശുപത്രിവാസം കഴിഞ്ഞു; അമേരിക്കയിൽ വധശിക്ഷയ്ക്ക് വിഷം കുത്തിവച്ച വനിതാ തടവുകാരി ജയിലിൽ തിരിച്ചെത്തി

    Spread the love

    Spread the loveനാഷ്‌വിൽ ∙ യുഎസിലെ ടെന്നീസിയിൽ വധശിക്ഷ നടപ്പാക്കാനായി വിഷം കുത്തിവച്ച വനിതാ തടവുകാരി ക്രിസ്റ്റ പൈക്ക് (50) ആശുപത്രിവാസത്തിനു ശേഷം തിരികെ ജയിലിൽ എത്തി. സെപ്റ്റംബർ 30 ന് വധശിക്ഷ നടപ്പാക്കാനായി രണ്ടു തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും…

    Leave a Reply

    Your email address will not be published. Required fields are marked *