ലീവ് ഇൻ പങ്കാളിയേയും പ്രായപൂർത്തിയാകാത്ത സഹോദരിയേയും പീഡിപ്പിച്ചു, 20 ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ

Spread the love

ബെംഗളൂരു∙ ബാഗൽഗുണ്ടെയിൽ ലീവ് ഇൻ പങ്കാളിയെ ലൈംഗികമായി പീ‍ഡിപ്പിച്ച ശേഷം 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി ശുഭം ശുക്ല (29) ആണ് അറസ്റ്റിലായത്. യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെയും പീഡിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസും പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

ശുഭം ശുക്ല ആദ്യം യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുമായാണ് ബന്ധം സ്ഥാപിച്ചത്. തുടർന്ന് വിശ്വാസം നേടിയ ശേഷം പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ മൂത്ത സഹോദരിയുമായി അടുക്കുകയും, വൈകാതെ ഇരുവരും ലീവ്–ഇൻ ബന്ധത്തിലാകുകയുമായിരുന്നു. പിന്നീട് ജോലിക്കായി മുംബൈയിലേക്ക് താമസം മാറുകയാണെന്ന് ശുഭം ശുക്ല യുവതിയുടെ മാതാപിതാക്കളോട് പറഞ്ഞെങ്കിലും ഇവർ ബെംഗളൂരുവിൽ തന്നെ തുടർന്നു. മൂന്ന് വർഷത്തോളം ബെംഗളൂരുവിൽ ഒരുമിച്ച് താമസിച്ചു. ഇതിനിടെ യുവാവ് തന്റെ 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണവും കൈക്കലാക്കിയെന്നും ലൈംഗികമായി പീ‍ഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

 

അതിനിടെ ശുഭം ശുക്ല വിവാഹിതനായിരുന്നെന്നും യുവതി കണ്ടെത്തി. ഇക്കാര്യം ചോദിച്ചപ്പോൾ, ഭാര്യയെ ഉടൻ വിവാഹമോചനം ചെയ്യുമെന്നാണ് യുവാവ് പറഞ്ഞത്. എന്നാൽ ലൈംഗിക പീഡനം തുടർന്നതാടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് യുവതിയുെട സഹോദരി നൽകിയ കേസിൽ പ്രതിക്കെതിരെ പോക്സോ കേസും ചുമത്തിയത്.

  • Related Posts

    ഭാര്യയ്ക്ക് ബർ‍ത്ത്ഡേ സർപ്രൈസ് നൽകാനെത്തിയ യുവാവ് മരിച്ച നിലയിൽ; കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി?

    Spread the love

    Spread the loveഭുവനേശ്വർ ∙ ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ വീട്ടിലേക്ക് എത്തിയ എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. ജഗത്സിംഗ്പുർ നിവാസിയായ രശ്മിരഞ്ജൻ സേഥിയെയാണ് (34) ഭാര്യ താമസിച്ചിരുന്ന വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകന്റെ സഹായത്തോടെ…

    ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി, ഭര്‍ത്താവ് പിടിയില്‍

    Spread the love

    Spread the loveകാസര്‍കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വടകര മുക്കിലാണ് സംഭവം. വടകരമുക്കില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുപി സ്വദേശികളായ ഛമ(27)നെയാണ് ഭാര്‍ത്താവ് സുനില്‍ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.…

    Leave a Reply

    Your email address will not be published. Required fields are marked *