മദ്യലഹരിയിലുണ്ടായ തർക്കം; ഒരാൾ വെട്ടേറ്റ് മരണപ്പെടുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ 

Spread the love

പുൽപ്പള്ളി: മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരണപ്പെടുകയും, മറ്റൊരാൾക്ക് വെട്ടേറ്റ് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്‌തു. ചേകാടി തോണിക്കടവ് ടി.എസ്. ശേഖരൻ (52), തമിഴ്‌നാട്, നാഗപട്ടണം, പനീർശെൽവം കാതൻ (59) എന്നിവരെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി മലപുറം അപ്പുറത്ത് പൊയ്യിൽ ലൈജു (40) വാണ് മരിച്ചത്. ലൈജുവിൻ്റെ സുഹൃത്ത് കൊല്ലം സ്വദേശി

ഷഫീഖ് (35 ) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

 

03.10.2026 ശനിയാഴ്ച‌ രാത്രി ഒൻപത് മണിയോടെയാണ് ലൈജുവും ഷഫീഖും താമസിക്കുന്ന ആനപ്പാറയിലെ ക്വാർട്ടേഴ്സിൽ വെച്ച് മദ്യലഹരിയിൽ സംഘർഷമുണ്ടായത്. ഇവരെ പനീർശെൽവവും ശേഖരനും ചേർന്ന് വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലൈജു 04.10.2026ന് മരണപ്പെട്ടു.

  • Related Posts

    പ്ലാസ്റ്റിക് മാലിന്യം തിരിയുന്നതിനിടെ സ്വർണമോതിരം ലഭിച്ചു; ഉടമയ്ക്ക് തിരികെനൽകി ഹരിതകർമ സേനാംഗങ്ങളായ ഷീബയും ജിജിയും

    Spread the love

    Spread the loveകടുത്തുരുത്തി ∙ ആഴ്ചകൾക്ക് മുൻപ് വീട്ടിൽനിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തിരിയുന്നതിനിടെ ലഭിച്ച സ്വർണമോതിരം ഉടമയ്ക്ക് തിരികെനൽകി കടുത്തുരുത്തി പഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങളുടെ നന്മ. സേനാംഗങ്ങളായ ഷീബ രമേശനും ജിജിയുമാണ് മാലിന്യച്ചാക്കിൽനിന്നു ലഭിച്ച മോതിരം ഉടമ അഞ്ജു ഭവൻ…

    പരീക്ഷാ ക്രമക്കേട്: രണ്ട് കേസുകള്‍ കൂടി, പിഎസ് സി ചെയര്‍മാനെ വെട്ടിലാക്കി എസ്‌ഐടിക്ക് മൊഴി ?

    Spread the love

    Spread the loveതിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തു. വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നീ നിയമന ക്രമക്കേടുകളിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആസൂത്രണ ബോര്‍ഡിലെ നിയമനത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *