വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

Spread the love

പത്തനംതിട്ട: പന്തളം കുമ്പമണ്ണില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റിലായി. വെള്ളം നിറച്ച സിറിഞ്ചുകള്‍ ശരീരത്തില്‍ കുത്തിയിറക്കുകയും, മാരകായുധങ്ങള്‍ ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്ത കേസിലാണ് പ്രതികളെ അതിസാഹസികമായി പൊലീസ് പിടികൂടിയത്. വീടിന്റെ മച്ചില്‍ ഒളിച്ചിരുന്ന ഒരു പ്രതിയെ പൊലീസ് പിടികൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

 

കഴിഞ്ഞ മാസം 26 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവാവിനെ ബൈക്കില്‍ എത്തിയ ഒരു സംഘം വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കേസിലെ ഒന്നാം പ്രതി ദീപക്കിന്റെ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ക്രിമിനല്‍ സംഘത്തിലെ ഒരാളുടെ ഭാര്യയോട് യുവാവ് മോശമായി സംസാരിച്ചു എന്നാരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് സൂചിപ്പിച്ചു.

 

കേസില്‍ ദീപക്, സജു, ജോമോന്‍, അഭിജിത് എന്നിങ്ങനെ നാലുപേരാണ് അറസ്റ്റിലായിട്ടുള്ളത്. യുവാവിന്റെ ദേഹത്ത് സിറിഞ്ചില്‍ വെള്ളം നിറച്ച് കുത്തിവെക്കുക, നഖം പിഴുതെടുക്കുക, ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു. പലയിടങ്ങളില്‍ നിന്നാണ് പന്തളം പൊലീസ് പ്രതികളെ പിടികൂടിയത്. വീടിന്റെ മച്ചില്‍ ഒളിച്ചിരുന്ന ജോമോനെ പൊലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്.

  • Related Posts

    പ്ലാസ്റ്റിക് മാലിന്യം തിരിയുന്നതിനിടെ സ്വർണമോതിരം ലഭിച്ചു; ഉടമയ്ക്ക് തിരികെനൽകി ഹരിതകർമ സേനാംഗങ്ങളായ ഷീബയും ജിജിയും

    Spread the love

    Spread the loveകടുത്തുരുത്തി ∙ ആഴ്ചകൾക്ക് മുൻപ് വീട്ടിൽനിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തിരിയുന്നതിനിടെ ലഭിച്ച സ്വർണമോതിരം ഉടമയ്ക്ക് തിരികെനൽകി കടുത്തുരുത്തി പഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങളുടെ നന്മ. സേനാംഗങ്ങളായ ഷീബ രമേശനും ജിജിയുമാണ് മാലിന്യച്ചാക്കിൽനിന്നു ലഭിച്ച മോതിരം ഉടമ അഞ്ജു ഭവൻ…

    പരീക്ഷാ ക്രമക്കേട്: രണ്ട് കേസുകള്‍ കൂടി, പിഎസ് സി ചെയര്‍മാനെ വെട്ടിലാക്കി എസ്‌ഐടിക്ക് മൊഴി ?

    Spread the love

    Spread the loveതിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തു. വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നീ നിയമന ക്രമക്കേടുകളിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആസൂത്രണ ബോര്‍ഡിലെ നിയമനത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *