വനിതാ മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്: ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

Spread the love

ന്യൂഡൽഹി ∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് എതിരായ പ്രതിഷേധ പ്രകടനത്തിനിടെ വനിതാ മാധ്യമപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണം നേരിടുന്ന ഡൽഹി പൊലീസ് കോണാട്ട് പ്ലേസ് എസിപി വിവേക് ഭഗതിന് അഡീഷണൽ ഡിസിപിയായി സ്ഥാനക്കയറ്റം. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഗുരുതരമായ ആരോപണത്തിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകിയത് വിവാദങ്ങൾക്ക് വഴിവച്ചേക്കാം. തികച്ചും സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നും സ്ഥാനക്കയറ്റത്തിനായുള്ള ശുപാർശ വളരെ മുൻപ് സമർപ്പിച്ചിരുന്നതാണെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. വിവേക് ഭഗതിനൊപ്പം മറ്റ് പതിനൊന്ന് ഉദ്യോഗസ്ഥർക്കും സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്.

 

കഴിഞ്ഞ ശനിയാഴ്ച ജന്തർ മന്തറിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. മുതിർന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ തങ്ങളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി മൂന്ന് വനിതാ മാധ്യമപ്രവർത്തകരാണ് പരാതി നൽകിയത്. മാധ്യമപ്രവർത്തകരുടെ പരാതികൾ വിശദമായ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഞായറാഴ്ച പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഉന്നതതല അന്വേഷണം തുടരുന്നതിനിടയിലാണ് ആരോപണവിധേയനായ പ്രധാന ഉദ്യോഗസ്ഥന് അടിയന്തരമായി സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

  • Related Posts

    വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27),…

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *