‘ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്’

Spread the love

ആളുകൾക്ക് തന്നെ കുറിച്ചുള്ള ധാരണകളെയും തെറ്റിദ്ധാരണകളെയും കുറിച്ച് തനിക്ക് അറിയില്ലെന്ന് നടൻ അനൂപ് മേനോൻ. സിനിമയിലെത്തി കഴിഞ്ഞാൽ ഒരു വലിയ വിഭാഗത്തിന്റെ ധാരണ ലോകം മുഴുവൻ തങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. ലോകത്തിന് വേറെ പണിയുണ്ടെന്നും അവർ അതൊന്നും ശ്രദ്ധിക്കില്ലെന്നും അനൂപ് മേനോൻ പറഞ്ഞു.

 

ആളുകളുടെ ധാരണകളെയോ ധാരണ പിശകുകളെയോ തെറ്റിദ്ധാരണകളെയോ മാറ്റാനോ അറിയാനോ ആർക്കും സമയമില്ലെന്നും അനൂപ് മേനോൻ കൂട്ടിച്ചേർത്തു. സുജിത് ഭക്തന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അനൂപ് മേനോൻ. “ആളുകൾക്ക് എന്നെ കുറിച്ചുള്ള തെറ്റിദ്ധാരണ എന്താണെന്ന് എനിക്കറിയില്ല. ഞാൻ അത്തരം കാര്യങ്ങളിൽ നിന്ന് കട്ട് ഓഫ് ആണ്.

 

ഞാൻ‌ സോഷ്യൽ മീഡിയയിൽ ഇല്ല, എന്റെ അഡ്മിൻസ് ഒക്കെയാണ് അത് നോക്കുന്നത്. കമന്റുകൾ ഞാൻ വായിക്കാറില്ല. അതുകൊണ്ട് ആളുകൾക്ക് എന്നെക്കുറിച്ച് ധാരണയുണ്ടോ, തെറ്റിദ്ധാരണ ഉണ്ടോ എന്നൊന്നും എനിക്കറിയില്ല. പിന്നെ ഒരു പോയ്ന്റ് കഴിയുമ്പോൾ നമ്മളെ ഇതൊന്നും ബാധിക്കില്ല. എനിക്കത് തോന്നിയിട്ടില്ല.

 

കുറച്ചെങ്കിലും യാത്രകൾ ചെയ്ത് കഴിഞ്ഞാൽ മനസിലാകും, നമ്മൾ എത്രത്തോളം അപ്രസക്തമാണെന്ന കാര്യം. നമ്മളൊരു ചെറിയ മൺതരി പോലുമല്ല ഈ ലോകം വച്ചു നോക്കുമ്പോൾ. സിനിമയിലെത്തി കഴിഞ്ഞാൽ, എല്ലാവരുടെയുമല്ല, ഒരു വലിയ വിഭാഗത്തിന്റെ ധാരണ ലോകം മുഴുവൻ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. ലോകത്തിന് വേറെ പണിയുണ്ട് ആശാനേ.

 

അവർ അതൊന്നും ശ്രദ്ധിക്കില്ല. എന്തെങ്കിലും ഒന്ന് സംഭവിക്കുമ്പോൾ നോക്കും, അല്ലെങ്കിൽ ഒരു കമന്റിടും. അതോടെ ആ സംഭവം കഴിഞ്ഞു. അവർക്ക് അവരുടേതായ ജീവിതങ്ങളുണ്ട്. അവരുടെ ധാരണകളെയോ ധാരണ പിശകുകളെയോ തെറ്റിദ്ധാരണകളെയോ മാറ്റാനോ അറിയാനോ ആർക്കും സമയമില്ല, ഈ സമയത്ത്. അതിൽ ഞാനത്ര ബോധവാനല്ല”. -അനൂപ് മേനോൻ പറഞ്ഞു.

  • Related Posts

    ചേരാനല്ലൂർ അപകടം: 17കാരന്റെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു; റിപ്പോർട്ട് തേടി ഹൈക്കോടതി

    Spread the love

    Spread the loveകൊച്ചി ∙ ചേരാനല്ലൂരിൽ 55 വയസുകാരനെ 17കാരൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടർ ആക്സി‍ഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ചുമതലയുള്ള അഡീഷനൽ ജില്ലാ ജഡ്ജിക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വിഷയത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. കുടുംബത്തിന്റെ…

    പോലീസ് സ്‌റ്റേഷന്റെ മുറ്റത്തേക്ക് കാറുകൾ ഓടിച്ചു കയറ്റി ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; മൂന്നുപേർ കസ്റ്റഡിയിൽ

    Spread the love

    Spread the loveകോഴിക്കോട്: കുറ്റ്യാടി പോലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സ്റ്റേഷൻ വളപ്പിലേക്ക് രണ്ടു കാറുകൾ ഓടിച്ചുകയറ്റിയ ശേഷമാണ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് സംശയം.   തിങ്കളാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *