വെയർഹൗസുകള്‍ നിറഞ്ഞു, 2 ദിവസമായി ലോഡിറക്കുന്നില്ല; ബവ്കോയിൽ ചില കമ്പനികളുടെ മദ്യം മാത്രം

Spread the love

പാലക്കാട് ∙ ബവ്കോയിൽ വിലകുറഞ്ഞ മദ്യത്തിനു ക്ഷാമം. വൻകിട കമ്പനികളുടെ മദ്യം വെയർഹൗസുകളിൽ നിറഞ്ഞിരിക്കുന്നതു മൂലം ചെറുകിട കമ്പനികളുടെ മദ്യം ഇറക്കാനാ‍കാത്ത സ്ഥിതിയാണെന്നാണു സൂചന. കഴിഞ്ഞ ദിവസത്തെ യോഗത്തിൽ എക്സൈസ് മന്ത്രിക്കു മുന്നിൽ കേരള ഡിസ്റ്റിലറീസ് ആൻഡ് സപ്ലയേഴ്സ് അസോസിയേഷൻ വിഷയം അവതരിപ്പിച്ചിട്ടുണ്ട്.

 

സംസ്ഥാനത്ത് 28 വെയർഹൗസുകളും 289 ചില്ലറ വിൽപനശാലകളുമാണുള്ളത്. വെയർഹൗസുകളിലെല്ലാം ചില കമ്പനികളുടെ മദ്യം മാത്രമാണു നിറച്ചിരിക്കുന്നതെന്നാണു പരാതി. കംപ്യൂട്ടർ സംവിധാനം വഴിയാണു സ്റ്റോക്ക് ആവശ്യപ്പെടുന്നത്. ഇതിലെ പഴുതുകൾ ഉപയോഗപ്പെടുത്തി ചില കമ്പനികൾക്കു ചിലർ സൗകര്യം ചെയ്തുകൊടുക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

 

‌21 വെയർഹൗസുകളിൽ രണ്ടു ദിവസമായി മദ്യം ഇറക്കാനുള്ള പെർമിറ്റ് അനുവദിക്കുന്നില്ല. അത്രയും നിറഞ്ഞിരിക്കുകയാണു സ്റ്റോക്ക്. എത്തിച്ച ലോഡ് ഇറക്കാൻ ചിലയിടങ്ങളിൽ ഒന്നും രണ്ടും ദിവസം കാത്തുകിടക്കേണ്ടി വരുന്നതിനാൽ ഉള്ള ഓർഡർ പോലും അയയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണു ചെറുകിട കമ്പനികൾ. ഉപഭോക്താക്കൾക്കു താൽപര്യമുള്ള വില കുറഞ്ഞ മദ്യമാണ് ഇതുവഴി കിട്ടാതായിരിക്കുന്നത്. ഇതുമൂലം ബവ്‌കോക്കും സർക്കാരിനും വൻ സാമ്പത്തിക നഷ്ടമാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്.

  • Related Posts

    ചേരാനല്ലൂർ അപകടം: 17കാരന്റെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു; റിപ്പോർട്ട് തേടി ഹൈക്കോടതി

    Spread the love

    Spread the loveകൊച്ചി ∙ ചേരാനല്ലൂരിൽ 55 വയസുകാരനെ 17കാരൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടർ ആക്സി‍ഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ചുമതലയുള്ള അഡീഷനൽ ജില്ലാ ജഡ്ജിക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വിഷയത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. കുടുംബത്തിന്റെ…

    പോലീസ് സ്‌റ്റേഷന്റെ മുറ്റത്തേക്ക് കാറുകൾ ഓടിച്ചു കയറ്റി ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; മൂന്നുപേർ കസ്റ്റഡിയിൽ

    Spread the love

    Spread the loveകോഴിക്കോട്: കുറ്റ്യാടി പോലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സ്റ്റേഷൻ വളപ്പിലേക്ക് രണ്ടു കാറുകൾ ഓടിച്ചുകയറ്റിയ ശേഷമാണ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് സംശയം.   തിങ്കളാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *