സീറ്റിലിരിക്കാതെ എഴുന്നേറ്റു നടന്നു; പരസ്പരം ഭക്ഷണം കൈമാറി: വിമാനത്തെ ‘ലോക്കൽ ട്രെയിനാക്കി യാത്രക്കാർ

Spread the love

ന്യൂഡൽഹി∙ പറന്നുകൊണ്ടിരുന്ന ഇൻഡിഗോ വിമാനത്തിനുള്ളിൽ എഴുന്നേറ്റു നടന്നും ബന്ധുക്കൾക്ക് പരസ്പരം ഭക്ഷണം കൈമാറിയുമുള്ള യാത്രക്കാരുടെ പെരുമാറ്റം വിവാദത്തിൽ. നീരജ് പ്രിയങ്ക ചൗധരി എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് ചർച്ചയായത്. യാത്രക്കാർ വിമാനത്തെ ‘ലോക്കൽ ട്രെയിൻ’ ആക്കി മാറ്റിയെന്നാണ് ചിലരുടെ പ്രതികരണം.

 

തായ്‌ലാൻഡിലെ ക്രാബിയിൽനിന്ന് ന്യൂഡൽഹിയിലേക്കുള്ള വിമാനത്തിലാണ് സംഭവം. ചില യാത്രക്കാർ വിമാനത്തിന്റെ മുൻനിര സീറ്റിനു സമീപമുള്ള നടപ്പാതയിൽ നിൽക്കുന്നതും ചിലർ സീറ്റിൽ ചാരിനിന്ന് ബന്ധുക്കളോട് സംസാരിക്കുന്നതും വിഡിയോയിൽ കാണാം. മറ്റു ചിലർ ബന്ധുക്കൾക്ക് ഭക്ഷണം കൈമാറുന്നുമുണ്ട്. ഇതിനിടെ രണ്ട് കാബിൻ ക്രൂ അംഗങ്ങൾ യാത്രക്കാരോട് സീറ്റുകളിൽ ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാർ അതിന് കൂട്ടാക്കാതെ വിമാനത്തിനുള്ളിൽ നടക്കുന്നത് തുടരുകയായിരുന്നുവെന്ന് നീരജ് പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

 

വിമാനത്തിന്റെ ഒന്നാം നിരയിലും അഞ്ചാം നിരയിലും ഇരുന്ന യാത്രക്കാരാണ് എഴുന്നേറ്റ് നടന്നും ഉറക്കെ സംസാരിച്ചും ബുദ്ധിമുട്ടുണ്ടാക്കിയത്. ടർബുലൻസ് കാരണം സീറ്റ് ബെൽറ്റ് ധരിക്കാനുള്ള നിർദേശമെത്തിയിട്ടും ഇവർ സീറ്റിലിരിക്കാൻ കൂട്ടാക്കിയില്ലെന്നും യാത്രക്കാർക്ക് പ്രാഥമിക പൗരബോധമെങ്കിലും ഉണ്ടാവേണ്ടതുണ്ടെന്നും നീരജ് പറഞ്ഞു.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *