‘ശമ്പളം മുഴുവൻ ഭർത്താവിന്; ഭർതൃപിതാവിന് ഒരു കോടി വിലയുള്ള ഫ്ലാറ്റ്’: ഐടി ജീവനക്കാരി ജീവനൊടുക്കി

Spread the love

പുണെ∙ മഹാരാഷ്ട്രയിലെ പുണെയിൽ മുപ്പത്തിമൂന്നുകാരിയായ ഐടി എൻജിനീയർ ജീവനൊടുക്കിയ നിലയിൽ. സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തര പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

 

തൃഷ്ന രാഹുൽ സക്പാൽ എന്ന യുവതിയാണ് മരിച്ചത്. 2018ലായിരുന്നു തൃഷ്നയും രാഹുൽ സക്പാലുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞതു മുതൽ പണമാവശ്യപ്പെട്ടുള്ള പീഡനമുണ്ടായിരുന്നതായി തൃഷ്നയുടെ പിതാവ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. തൃഷ്നയുടെ മുഴുവൻ ശമ്പളവും വേണമെന്ന് അവർ നിരന്തരം ആവശ്യപ്പെടുമായിരുന്നു. അതിനു പുറമേ തൃഷ്നയുടെ മാതാപിതാക്കളുടെ വീട് അമ്മായിയമ്മയുടെ പേരിലേക്കു മാറ്റണമെന്നും ഭർത്താവിന്റെ പിതാവിന്റെ പേരിൽ ഒരു കോടി വിലയുള്ള ഫ്ലാറ്റ് വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടതായി തൃഷ്നയുടെ ബന്ധുക്കൾ‍ അറിയിച്ചു. നിരന്തരമുള്ള ആവശ്യങ്ങളും ശാരീരിക പീഡനങ്ങളും കാരണം 2021ൽ തൃഷ്ന സ്വന്തം വീട്ടിലേക്ക് തിരികെയെത്തി.

 

തുടർന്ന് മറ്റൊരു വിവാഹം കഴിക്കുന്നതിനായി തൃഷ്നയിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് രാഹുൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണ്. ഈ സംഭവങ്ങളിലെല്ലാം മനംനൊന്താണ് തൃഷ്ന സെപ്റ്റംബർ 29ന് ജീവനൊടുക്കിയതെന്നാണ് വീട്ടുകാർ പറയുന്നത്. തൃഷ്നയുടെ മരണത്തിനു പിന്നാലെ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ തന്റെ മരണത്തിനു കാരണക്കാർ ഭർത്താവും അയാളുടെ മാതാവും പിതാവും സഹോദരിയും ഭർതൃപിതാവിന്റെ മാതാവുമാണെന്ന് ആരോപിക്കുന്നു. സംഭവത്തിൽ തൃഷ്നയുടെ പിതാവിന്റെ പരാതിയ അഞ്ചു പേർക്കെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.

  • Related Posts

    വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27),…

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *