ലഹരി വിൽക്കുന്നത് ചോദ്യം ചെയ്തു; ലഹരിവിരുദ്ധ പ്രവർത്തകനെ വെടിവച്ച് കൊന്ന് മെഡിക്കൽ സ്റ്റോർ ഉടമ, സംഭവം ഫെയ്സ്ബുക്കിൽ ലൈവിനിടെ

Spread the love

ചണ്ഡിഗഡ്∙ മെഡിക്കൽ സ്റ്റോറിൽ ലഹരി വിൽക്കുന്നത് ചോദ്യം ചെയ്ത ലഹരിവിരുദ്ധ പ്രവർത്തകനെ കടയുടമ വെടിവച്ചു കൊലപ്പെടുത്തി. പഞ്ചാബിലെ മാൻസയിൽ ഇന്നു രാവിലെയാണ് സംഭവം. ലഹരിവിരുദ്ധ പ്രവർത്തകനായ പർവീന്ദർ സിങ് ജോട്ട എന്നയാളാണ് കടയുടമയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കടയുടമയെ ചോദ്യം ചെയ്യുന്നത് ഫെസ്ബുക്കിൽ ലൈവിൽ പങ്കുവയ്ക്കുന്നതിനിടെയാണ് പർവീന്ദറിന് കടയുടമയുടെ വെടിയേൽക്കുന്നത്.

 

അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ പ്രായമായ ഒരാൾക്കൊപ്പമാണ് പർവീന്ദർ മെഡിക്കൽ സ്റ്റോറിൽ എത്തുന്നത്. തുടർന്ന് ലഹരി വിൽക്കുന്നതുമായി ബന്ധപ്പെട്ട് കടയുടമയും പർവീന്ദറും തമ്മിൽ വാഗ്വാദം നടക്കുന്നു. കടയുടമ ഒരു തോക്ക് കൈവശം വച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.

 

‘നിങ്ങളെന്തിനാണ് തോക്ക് കൈവശം വച്ചിരിക്കുന്നത്, എന്നെ കൊല്ലാനോണോ, എന്നാൽ കൊന്നോളൂ’ എന്ന് പർവീന്ദർ കടയുടമയോട് പറയുന്നത് വിഡിയോയിൽ കാണാം. പൊലീസിനെ വിളിക്കാനും കൂടുതൽ ആളുകളെ വിളിച്ചു കൂട്ടാനും പർവീന്ദർ കൂടെയുള്ള ആളിനോട് പറയുന്നുണ്ട്. സിസിടിവി കാണിക്കാനും പർവീന്ദർ ആവശ്യപ്പെടുന്നുണ്ട്. തുടർന്ന്, തന്നിൽ നിന്നാണോ ലഹരിമരുന്ന് വാങ്ങിയതെന്ന് കടയുടമ പ്രായമായ ആളോട് ചോദിച്ചു. ‘അതെ ഞങ്ങളുടെ പക്കൽ അതിന്റെ റെക്കോർഡിങ് ഉണ്ടെ’ന്ന് പർവീന്ദർ മറുപടി നൽകി. ഏതാണ്ട് നാലു മിനിറ്റോളം നീണ്ട തർക്കത്തിനൊടുവിൽ കടയുടമ വെടിയുതിർക്കുകയും പർവീന്ദർ കൊല്ലപ്പെടുകയുമായിരുന്നു. വെടിയേറ്റതോടെ പർവീന്ദറിന്റെ ഫോൺ താഴെവീഴുകയും ലൈവ് റെക്കോർഡിങ് അവസാനിക്കുകയുമാണ്. തുടർന്ന് കടയുടമ ഓടി രക്ഷപ്പെട്ടു.

വർഷങ്ങളായി മൻസയിലും സമീപ പ്രദേശങ്ങളിലും ലഹരി ഉപയോഗത്തിനെതിരെ ശബ്ദമുയർത്തുകയും വിൽപനയ്ക്കെതിരെ പോരാട്ടം നടത്തുകയും ചെയ്യുന്ന ആളാണ് പർവീന്ദർ. ഫെയ്സ്ബുക്കിൽ 24,000 പേർ പിന്തുടരുന്ന പർവീന്ദർ ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെയാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയത്.

  • Related Posts

    വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27),…

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *