ആശുപത്രികളിൽ ചികിത്സാനിരക്ക് പ്രദർശിപ്പിക്കുന്നുവെന്ന് ഉറപ്പാക്കണം: കേന്ദ്രം

Spread the love

ന്യൂഡൽഹി ∙ ആരോഗ്യ സേവന നിരക്കുകൾ ആശുപത്രികൾ പരസ്യമായി പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. അമിത നിരക്കു സംബന്ധിച്ച പരാതികളിലാണു കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയുടെ ഇടപെടൽ.

 

ലളിതമായ ഭാഷയിൽ വ്യക്തമായി കാണാവുന്ന വിധത്തിൽ പ്രാദേശിക ഭാഷയിലും ഇംഗ്ലിഷിലും നിരക്കുകൾ പ്രദർശിപ്പിക്കണം. മെഡിക്കൽ / ആയുഷ് വീസയിൽ ഇന്ത്യയിലേക്കു വരുന്ന വിദേശികൾക്കു നൽകുന്ന പാക്കേജ് നിരക്കുകൾ ‘പേഷ്യന്റ് ഇൻഫർമേഷൻ ബ്രോഷർ ’ എന്ന പേരിൽ പ്രദർശിപ്പിക്കണം. ക്ലിനിക്കൽ സ്ഥാപനങ്ങൾക്കായുള്ള നിയന്ത്രണ ചട്ടമായ, 2010 ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (റജിസ്‌ട്രേഷനും നിയന്ത്രണവും) നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ് നിരക്ക് പ്രദർശിപ്പിക്കൽ.

 

കേരളം കാത്തിരിക്കണം

 

2010ൽ കേന്ദ്ര സർക്കാരിന്റെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമം പ്രാബല്യത്തിലായെങ്കിലും 11 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഇതു നടപ്പാക്കിയത്. കേരളം, കർണാടക, തമിഴ്നാട്, ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ സ്വന്തം നിയമങ്ങൾ രൂപീകരിച്ചു. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (റജിസ്‌ട്രേഷൻ ആൻഡ് റഗുലേഷൻ) നിയമവും ചട്ടവും 2018 ൽ രൂപീകരിച്ചെങ്കിലും കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ഇതിനെതിരെ ഹൈക്കോടതിയെയും തുടർന്നു സുപ്രീം കോടതിയെയും സമീപിച്ചു. കേരളത്തിൽ നിയമം പ്രാബല്യത്തിലായി 8 വർഷങ്ങൾക്കിപ്പുറവും സ്ഥാപനങ്ങളുടെ റജിസ്ട്രേഷൻ പകുതിപോലും പൂർത്തിയായിട്ടില്ല. ചികിത്സാ നിരക്കും നിശ്ചയിച്ചിട്ടില്ല.

  • Related Posts

    വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27),…

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *