കൊളഗപ്പാറയിൽ ബൈക്ക് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു.തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി രാജു ആണ് മരിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മുത്തങ്ങ സ്വദേശി അഭിനന്ദ് (24) ചികിത്സയിലാണ്. രാത്രി 9:15-ഓടെയാണ് കൊളഗപ്പാറ കവലയിൽ അപകടമുണ്ടായത്. കഴിഞ്ഞദിവസം കൊളഗപ്പാറയ്ക്ക് സമീപം ലോറിയും ട്രാവലറും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടിരുന്നു.







