ഡിജിറ്റൽ അറസ്റ്റ്: ഐടി മുൻ ഡയറക്ടറുടെ 1.25 കോടി തട്ടി; കംബോഡിയൻ തട്ടിപ്പുസംഘത്തിലെ 11 പേർ പിടിയിൽ

Spread the love

ന്യൂഡൽഹി ∙ കേന്ദ്ര ഐടി മന്ത്രാലയത്തിലെ മുൻ ഉന്നത ഉദ്യോഗസ്ഥനെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 1.25 കോടി രൂപ തട്ടിയെടുത്ത കേസിൽ കംബോഡിയൻ സംഘത്തിലെ 11 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മുൻ സയന്റിസ്റ്റ് ആൻഡ് ഡയറക്ടറായ പ്രദീപ്കുമാർ ദാസാണ് (69) തട്ടിപ്പിനിരയായത്.

 

ഓഗസ്റ്റ് 14നാണ് എടിഎസ്, എൻഐഎ ഉദ്യോഗസ്ഥർ എന്ന വ്യാജേന തട്ടിപ്പുകാർ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇദ്ദേഹത്തിന്റെ ആധാർ വിവരങ്ങൾ ഉപയോഗിച്ചതു ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തുടക്കം. തുടർന്ന് ബാങ്ക് അക്കൗണ്ടിലുള്ള പണം പരിശോധനയ്ക്കായി കൈമാറണമെന്ന് ആവശ്യപ്പെട്ടു. പ്രതികൾ നൽകിയ 3 അക്കൗണ്ടുകളിലേക്ക് 1,25,09,000 രൂപ ഇദ്ദേഹം കൈമാറി. ദിവസങ്ങളോളം വിഡിയോ കോളിലൂടെ നിരീക്ഷിച്ചും നിയന്ത്രിച്ചുമായിരുന്നു ഭീഷണി. പണം ലഭിച്ചതോടെ ഫോൺവിളി അവസാനിച്ചു. ഉദ്യോഗസ്ഥൻ പിന്നീട് പൊലീസിൽ പരാതി നൽകി.

 

കംബോഡിയൻ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന 11 പ്രതികളെ ഡൽഹി ദ്വാരകയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത തുകയുടെ 5.5% കമ്മിഷനാണ് ഇവർക്കു ലഭിച്ചിരുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 73 കോടി രൂപ കംബോഡിയൻ സംഘം തട്ടിയെടുത്തതായും വിദേശികളായ മറ്റു പ്രതികളെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

  • Related Posts

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    നൃത്ത വിഡിയോ ഇൻസ്റ്റഗ്രാമിൽ അപ്‌ലോ‍ഡ് ചെയ്തു; പിന്നാലെ തർക്കം: വിദ്യാർഥിനിയെ കുത്തി പരുക്കേൽപ്പിച്ച് സഹപാഠി

    Spread the love

    Spread the loveമുംബൈ ∙ സമൂഹമാധ്യമത്തിലൂടെയുണ്ടായ തർക്കത്തെ തുടർന്ന് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ സഹപാഠിയുടെ ക്രൂരമായ ആക്രമണം. ക്ലാസ് മുറിക്ക് പുറത്തുവച്ച് 14 വയസ്സുകാരനായ വിദ്യാർഥി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു. പുണെ ബലേവാഡിയിലെ ഒരു…

    Leave a Reply

    Your email address will not be published. Required fields are marked *