കോൺസ്റ്റബിളായ ഭാര്യ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ; അമ്മയ്‌ക്ക് മർദനമേറ്റെന്ന് മകൻ; പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് അറസ്റ്റിൽ

Spread the love

മുംബൈ ∙ പൊലീസ് കോൺസ്റ്റബിളായ സ്മിത മാനെയെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കോൺസ്റ്റബിളായ ഭർത്താവ് സച്ചിൻ മാനെ അറസ്റ്റിൽ. സ്മിതയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് സച്ചിൻ മാനെ കഴിഞ്ഞ 8 ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സ്മിത വീട്ടിൽ നിന്ന് പറയാതെ പോയതാണെന്നും അയാൾ കുടുംബത്തെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ കങ്കാവ്‌ലി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന കോൺസ്റ്റബിളായ സ്മിത മാനെയുടെ മൃതദേഹം ഞായറാഴ്ച ബിഡ്‌വാഡി-ഹുമ്പർണെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് സ്മിതയുടെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ തറയിൽ മുറിച്ച നിലയിൽ നീണ്ട മുടിയിഴകൾ കണ്ടെത്തിയത് സംശയത്തിനിടയാക്കി. തുടർന്ന് ഇവരുടെ മകനോട് വിവരങ്ങൾ ആരാഞ്ഞപ്പോൾ ‘അച്ഛൻ രാത്രി അമ്മയെ ബെൽറ്റുകൊണ്ട് അടിച്ചു. അമ്മ കുളിമുറിയിൽ വീണു’ എന്നായിരുന്നു കുട്ടിയുടെ വാക്കുകൾ.

 

സ്വഭാവദൂഷ്യം ആരോപിച്ച് സ്മിതയെ സച്ചിൻ മാനെ ചോദ്യം ചെയ്യുകയും നിരന്തരം ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തിരുന്നതായി കാട്ടി സ്മിതയുടെ സഹോദരി രേഷ്മ ജാദവ് പൊലീസിനു പരാതി നൽകി. ഇയാളുടെ പീഡനം സഹിക്കവയ്യാതെ സ്മിത ആത്മഹത്യ ചെയ്തതാവാം എന്നാണ് കരുതിയതെങ്കിലും ഇവരുടെ മകന്റെ വാക്കുകൾ കൊലപാതകമെന്ന സംശയം ഉയർത്തുന്നതായി കുടുംബം പറയുന്നു.

പൊലീസും ഫോറൻസിക് സംഘവും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ബെൽറ്റ്, സ്മിതയുടെ മൊബൈൽ ഫോൺ, തറയിൽ നിന്ന് കണ്ടെത്തിയ മുടിയിഴകൾ എന്നിവ അവർ കണ്ടെത്തുകയും പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. ഭർത്താവ് സച്ചിൻ മാനെക്കെതിരെ കേസെടുത്ത പൊലീസ്, അയാളെ അറസ്റ്റ് ചെയ്തു. സച്ചിൻ മാനെയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. കൂടലിലെ പോലീസ് ഇൻസ്പെക്ടർ വികാസ് ബദ്‌വെയാണ് കേസ് അന്വേഷിക്കുന്നത്. സ്മിതയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോലാപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

  • Related Posts

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    നൃത്ത വിഡിയോ ഇൻസ്റ്റഗ്രാമിൽ അപ്‌ലോ‍ഡ് ചെയ്തു; പിന്നാലെ തർക്കം: വിദ്യാർഥിനിയെ കുത്തി പരുക്കേൽപ്പിച്ച് സഹപാഠി

    Spread the love

    Spread the loveമുംബൈ ∙ സമൂഹമാധ്യമത്തിലൂടെയുണ്ടായ തർക്കത്തെ തുടർന്ന് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ സഹപാഠിയുടെ ക്രൂരമായ ആക്രമണം. ക്ലാസ് മുറിക്ക് പുറത്തുവച്ച് 14 വയസ്സുകാരനായ വിദ്യാർഥി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു. പുണെ ബലേവാഡിയിലെ ഒരു…

    Leave a Reply

    Your email address will not be published. Required fields are marked *