പാസ്‌പോര്‍ട്ട് തിരികെ നല്‍കിയില്ലേ? ഖത്തറില്‍ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്, ലംഘിച്ചാല്‍ 25,000 റിയാല്‍ വരെ പിഴ

Spread the love

ദോഹ: റസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷവും തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കാത്ത തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍. നിയമലംഘകര്‍ക്കെതിരെ 25,000 ഖത്തര്‍ റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

 

ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കവെ, ‘സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റി’ലെ ഡിറ്റന്‍ഷന്‍ വിഭാഗം മേധാവി മേജര്‍ സൗദ് ഹമദ് അല്‍ ബുറൈദി ഇക്കാര്യം വ്യക്തമാക്കിയത്. പാസ്പോര്‍ട്ടുകള്‍ കൈവശം വെക്കുന്നതിന് ഇരുപക്ഷവും തമ്മില്‍ പ്രത്യേക കരാറോ അല്ലെങ്കില്‍ അതിന് അനുമതി നല്‍കുന്ന നിയമപരമായ രേഖയോ ഇല്ലെങ്കില്‍, തൊഴിലുടമകള്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കാന്‍ ബാധ്യസ്ഥരാണ്.

 

റെസിഡന്‍സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമോ പുതുക്കിയ ശേഷമോ തൊഴിലാളികള്‍ക്ക് പാസ്പോര്‍ട്ട് കൈമാറാതിരിക്കുന്നത് നിയമലംഘനമാണ്. തൊഴില്‍ കരാറുകള്‍ കൃത്യമായി രേഖപ്പെടുത്തണം. റെസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണം. തൊഴിലാളികള്‍ക്ക് അനുയോജ്യമായ താമസസൗകര്യം നല്‍കുകയും പ്രവാസികളുടെ തൊഴിലുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുകയും വേണം. പാസ്പോര്‍ട്ടുകള്‍ നിയമവിരുദ്ധമായി പിടിച്ചുവെക്കപ്പെട്ടിട്ടുള്ള തൊഴിലാളികള്‍ക്ക് സഹായത്തിനായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *