കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും ഇന്റർനെറ്റ് ഉപയോഗിക്കാം; മൗലിക അവകാശമെന്ന് സുപ്രീം കോടതി

Spread the love

ന്യൂഡൽഹി ∙ കുട്ടികൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ വ്യക്തികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 21, 19(1)(എ) പ്രകാരം ഇന്റർനെറ്റ് ഉപയോഗം മൗലിക അവകാശമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇന്റർനെറ്റ് ഉപയോഗത്തിനു പ്രായപരിധി ഏർപ്പെടുത്തിക്കൊണ്ടുള്ള നിയന്ത്രണങ്ങൾ പാടില്ലെന്നും കോടതി പറഞ്ഞു. കുട്ടികളുടെ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും പരസ്പര വിരുദ്ധമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

 

ഇന്റർനെറ്റ് ഉപയോഗം പൂർണമായും നിഷേധിക്കുന്നതിനുപകരം സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ സേവനങ്ങളിലും കുട്ടികൾ ചൂഷണം ചെയ്യപ്പെടുകയും അവരെ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതുമായ വസ്തുക്കൾ കണ്ടെത്തി അവ നീക്കം ചെയ്യണമെന്ന് കോടതി നിർദേശിച്ചു. ഇതിനായി ‘ചൈൽഡ് മോഡ്’ പോലുള്ള നടപടികൾ ശക്തിപ്പെടുത്തി സുരക്ഷ വർധിപ്പിക്കണമെന്നും ജസ്റ്റിസ് ജെ.ബി പർദിവാലയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ച് നിർദേശിച്ചു.

 

‘‘ഇന്റർനെറ്റ് ഉപയോഗിക്കാനുമുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21നോടൊപ്പവും ആർട്ടിക്കിൾ 19(1)(എ) പ്രകാരവും ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് പറയാൻ ഞങ്ങൾക്ക് ഒരു മടിയുമില്ല. നമ്മുടെ കുട്ടികൾക്ക്, അവരുടെ പ്രായം കണക്കിലെടുക്കാതെ, ഒരേ അവകാശങ്ങൾ ആസ്വദിക്കാൻ കഴിയണം, അവ നിഷേധിക്കുന്നത് സംസാര സ്വാതന്ത്ര്യം ഇല്ലെന്ന് പറയുന്നത് പോലെ അസംബന്ധമായിരിക്കുമെന്നാണ്’’ കേസ് പരിഗണിക്കവേ കോടതി നിരീക്ഷിച്ചത്. പല കുട്ടികൾക്കും, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്ക് പഠനത്തിനുള്ള ഏക ഉറവിടമാണ് ഇന്റർനെറ്റ് ഉപയോഗമെന്നും കോടതി നിരീക്ഷിച്ചു.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *