ഏഴ് വയസുകാരിയുടെ സ്വർണകമ്മൽ കവരാൻ ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ

Spread the love

വെള്ളമുണ്ട: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ സ്വർണകമ്മൽ കവർച്ച ചെയ്യാൻ ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ. ഹുൻസൂർ, ഹനഗോഡ് ഹോബ്ലി, മണികണ്ഠ(20)യെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 30ന് വൈകീട്ടോടെ കാരാട്ടുകുന്നിലെ വീട്ടുമുറ്റത്ത് നിന്നാണ് കുട്ടിയുടെ കമ്മൽ കവർച്ച ചെയ്യാൻ ശ്രമിച്ചത്. ഒരു കൈ കൊണ്ട് വായ പൊത്തി കുട്ടിയെ ഭയപ്പെടുത്തി മറ്റേ കൈ കൊണ്ട് കമ്മൽ അഴിച്ചു കൊണ്ടിരിക്കുമ്പോൾ ബന്ധു കാണുകയും ഇയാൾ ഓടി രക്ഷപ്പെടുകയുമായിരുന്നു. പിന്നീട്, ഇയാളെ കാരക്കാമല ബസ് സ്റ്റോപ്പിനടുത്തു വെച്ച് പിടികൂടുകയായിരുന്നു. കുട്ടിക്ക് നിസ്സാര പരിക്കേറ്റു. ഇസ്പെക്ടർ എസ് എച്ച് ഓ ബിജു ആന്റണി, സബ് ഇൻസ്‌പെക്ടർ സജി, സിപിഓ മാരായ സച്ചിൻ, ദീപു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

  • Related Posts

    മാനന്തവാടി നഗരത്തിൽ മാലിന്യക്കൂമ്പാരം; പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ, നഗരസഭയ്‌ക്കെതിരെ പ്രതിഷേധം

    Spread the love

    Spread the love    മാനന്തവാടി: മാനന്തവാടി നഗരഹൃദയത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് കടുത്ത പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. കോഴിക്കോട് റോഡിന് സമീപത്തുള്ള കെട്ടിട സമുച്ചയങ്ങളുടെ പിൻഭാഗത്താണ് വർഷങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുന്നത്. നഗരസഭയുടെയും ആരോഗ്യവിഭാഗത്തിന്റെയും അനാസ്ഥയ്ക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.  …

    താമരശ്ശേരി ചുരത്തിൽ വാഹനാപകടം :ഒരാൾ മരിച്ചു

    Spread the love

    Spread the loveതാമരശ്ശേരി ചുരത്തിൽ  കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.അഞ്ചാം വളവിനും ആറാം വളവിനും ഇടയിലാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി സ്വദേശി കുമാരനാണ് മരിച്ചത്.   അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *