സൗദി നഗരങ്ങളുടെ സുരക്ഷ: ഹൂതി ആക്രമണങ്ങള്‍ക്ക് പ്രതിരോധം, ആകാശത്ത് ടൈഫൂണ്‍ ജെറ്റുകള്‍ വിന്യസിക്കാന്‍ യുകെ

Spread the love

ലണ്ടന്‍: ഹൂതി ആക്രമണത്തെ പ്രതിരോധിക്കാന്‍ സൗദി അറേബ്യയ്ക്ക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് യുകെ. സൗദി നഗരങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാന്‍ റോയല്‍ എയര്‍ഫോഴ്‌സ് ടൈഫൂണ്‍ ജെറ്റുകള്‍ സൗദി അറേബ്യയ്ക്ക് മുകളില്‍ വിന്യസിക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞു. എന്നാല്‍ ഹൂതി ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

സൗദിയിലേക്ക് ഒരു സൈനിക ട്രാന്‍സ്‌പോര്‍ട്ട് വിമാനവും സൈനിക ഉപദേശകരെയും അയക്കും. ഹൂതിവിമതര്‍ക്കെതിരായ പോരാട്ടത്തില്‍ ബ്രിട്ടന്‍ നേരത്തെ തന്നെ സൗദിക്ക് പിന്തുണ നല്‍കുന്നുണ്ട്. ഹൂതി വിമതര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സൗദി വിമാനങ്ങള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം നിറച്ചുനല്‍കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിരുന്നു. ഈ ദൗത്യം 90 ദിവസത്തേക്ക് കൂടി നീട്ടിയതായും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി അറിയിച്ചു.

 

ഇപ്പോള്‍ വിന്യസിക്കുന്ന ടൈഫൂണ്‍ യുദ്ധ വിമാനങ്ങള്‍ പ്രതിരോധ ചുമതലകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.ഇതിനിടെ ഹൂതികള്‍ക്കെതിരായ ആക്രമണം ശക്തമാക്കിയ യെമന്‍ ഔദ്യോഗിക സേന തെയ്‌സില്‍ പുതിയ പ്രദേശങ്ങള്‍ പിടിച്ചെടുത്തതായി ഒരു സൈനിക വക്താവ് അറിയിച്ചു.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *