ഷാർജയിലെ ദുർ​ഗന്ധം; ‘ഭയപ്പെടേണ്ടതില്ല, സ്ഥിതി നിയന്ത്രണവിധേയം’

Spread the love

ഷാർജ: ഷാർജയിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ട ശക്തമായ ഇന്ധനമണത്തെക്കുറിച്ച് ജനങ്ങളുടെ ആശങ്കകൾക്ക് മറുപടിയുമായി ഷാർജ പൊലീസ് അധികൃതർ രംഗത്തെത്തി. ജനപ്രിയ റേഡിയോ പരിപാടിയായ ‘ഡയറക്ട് ലൈനിലൂടെ’ സംസാരിക്കവെ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ വ്യക്തമാക്കി.

 

ഷാർജയിലും അയൽ എമിറേറ്റുകളിലും അനുഭവപ്പെട്ട ദുർഗന്ധത്തെക്കുറിച്ച് ചിലരിൽ നിന്ന് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ സാഹചര്യം സുരക്ഷിതമാണെന്നും നിയന്ത്രണവിധേയമാണെന്നും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ ലഭിക്കുമ്പോൾ പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച മുതൽ ഷാർജയിലെയും ദുബൈലെയും നിരവധി താമസക്കാരാണ് അന്തരീക്ഷത്തിൽ അനുഭവപ്പെട്ട രൂക്ഷമായ ദുർഗന്ധത്തെക്കുറിച്ച് പരാതിപ്പെട്ടത്. ഇന്ധനത്തിന്റെയോ ഗ്യാസിന്റെയോ മണമാണ് അനുഭവപ്പെടുന്നതെന്ന് വ്യക്തമാക്കി നിരവധി പേർ സോഷ്യൽ മീഡിയയിലും സന്ദേശ ബോർഡുകളിലും ആശങ്ക പങ്കുവെച്ചിരുന്നു.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *