ബിയറുമായി പോയ ലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

Spread the love

കൽപ്പറ്റ :മൈസൂരിൽ നിന്നും കൊച്ചിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് ബിയറുമായി പോയ ലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. പുൽപ്പള്ളി വേലിയമ്പം സ്വദേശി അഖിൽ കൃഷ്ണൻ (30) ആണ് മരിച്ചത്. പുൽപ്പള്ളി വേലിയമ്പം കോട്ടമുരട്ട് ബാലകൃഷ്ണന്റെ മകനാണ് അഖിൽ. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് ഇരിങ്ങാടൻപള്ളി ജംഗ്ഷനിലായിരുന്നു. അപകടം. അഖിൽ ഓടിച്ചിരുന്ന ലോറി കാറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

വിവാഹിതനായിട്ട് വെറും നാല് മാസം മാത്രം പിന്നിടുമ്പോഴാണ് അഖിലിനെ മരണം തട്ടിയെടുത്തത്. നാട്ടിലെ ഉത്സവത്തിന് പങ്കെടുത്ത ശേഷം പുലർച്ചെ കൽപ്പറ്റയിൽ നിന്നാണ് അഖിൽ എറണാകുളത്തേക്ക് യാത്ര തിരിച്ചത്. അപകടത്തെത്തുടർന്ന് റോഡിൽ ബിയർ കുപ്പികൾ പൊട്ടിചിതറി. പൊട്ടാത്ത കുപ്പികൾ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം എറണാകുളത്തെ ബിവറേജസ് ഗോഡൗണിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.

  • Related Posts

    വയനാട് ജില്ലയില്‍ 51.3004 ഹെക്ടര്‍ റവന്യൂ ഭൂമി കയ്യേറി; 2016 മുതല്‍ രജിസ്റ്റര്‍ ചെയ്തത് 108 കേസുകള്‍; അനാസ്ഥ തെളിയിച്ച് വിവരാവകാശ രേഖ

    Spread the love

    Spread the loveവയനാട്: ജില്ലയില്‍ 51 ഹെക്ടറിലേറെ റവന്യൂ ഭൂമി കയ്യേറിയതായി കളക്ടറേറ്റ്. 2016 മുതല്‍ റവന്യൂഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 108 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിലെ ആകെ ലഭ്യമായ റവന്യൂഭൂമിയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച…

    ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു; വിനോദ സഞ്ചാരികൾ നിലച്ചു

    Spread the love

    Spread the loveഗൂഡല്ലൂർ ∙ ഉരുൾപൊട്ടലിൽ തകർന്ന ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചിട്ടതോടെ ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് നിലച്ചു. കഴിഞ്ഞ 23 മുതൽ 25 വരെ പെയ്ത കനത്ത മഴയെ തുടർന്ന് ദേശീയപാതയിൽ ബർളിയാർ ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി റോഡ്…

    Leave a Reply

    Your email address will not be published. Required fields are marked *