ഭർത്താവിനെ ഒഴിവാക്കാൻ കൊലപാതക പദ്ധതി? ഭാര്യയും ജിം പരിശീലകനും അറസ്റ്റിൽ

Spread the love

ന്യൂഡൽഹി: ജിം ട്രെയ്നറുമായുള്ള പ്രണയത്തെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട യുവതി അറസ്റ്റിൽ.

 

ഡൽഹിക്ക് സമീപം ഗാസിയാബാദിലെ വസുന്ധരയിലാണ് സംഭവം. ഒക്ടോബർ 26ന് രാവിലെ വീട്ടിൽവെച്ച് ശശാങ്ക് കാന്താരിയെന്ന യുവാവിനെ പലതവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

 

സംഭവത്തിൽ ഭാര്യ പ്രിയ ശർമയെയും ജിം പരിശീലകൻ പ്രതാപ് സിങ്ങിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്.

 

ഒക്ടോബർ 26ന് രാവിലെ പ്രിയ ജിമ്മിലേക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് പ്രതാപ് വീട്ടിലെത്തി ശശാങ്കിനെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുത്തേറ്റ ശശാങ്ക് സഹായത്തിനായി നിലവിളിച്ചതോടെ പ്രതാപ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് ശശാങ്കിനെ യശോദ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തു.

 

ഝാൻസിയിലെ പുരാനി പസാരത്ത് സ്വദേശിയാണ് ശശാങ്ക്. നാലുവർഷം മുമ്പാണ് പ്രിയയെ വിവാഹം ചെയ്തത്. ഇരുവരും ഡൽഹിയിൽ സീനിയർ അക്കൗണ്ടന്റുമാരായി ജോലി ചെയ്തുവരികയായിരുന്നു. പ്രിയയുടെ രണ്ടാം വിവാഹമാണിതെന്നും പൊലീസ് അറിയിച്ചു.

 

എട്ട് മാസം മുമ്പാണ് പ്രിയ ജിമ്മിൽ പോകാൻ തുടങ്ങിയത്. ഇതിനിടെ ഇരുവരും അടുപ്പത്തിലാവുകയും പിന്നീട് പ്രണയബന്ധത്തിലേക്ക് കടക്കുകയും ചെയ്തുവെന്നാണ് പൊലീസ് റിപ്പോർട്ട്. വാട്സ്ആപ്പിലൂടെയും ഇരുവരും നിരന്തരം ആശയവിനിമയം നടത്തിയിരുന്നു.

 

ചോദ്യം ചെയ്യലിൽ പ്രതാപ് ഇക്കാര്യം വെളിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും പൊലീസ് പറയുന്നു.

 

പ്രിയയും പ്രതാപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശശാങ്ക് അറിഞ്ഞിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ദീപാവലിക്ക് ശേഷം മറ്റൊരു സ്ഥലത്തേക്ക് താമസം മാറാൻ ശശാങ്ക് പദ്ധതിയിട്ടിരുന്നു. ഇതോടെയാണ് ഇയാളെ കൊലപ്പെടുത്താൻ ഇരുവരും പദ്ധതിയിട്ടതെന്നാണ് പൊലീസിന്റെ ആരോപണം.

 

സംഭവത്തിന് തലേദിവസം രാത്രിയും പ്രിയയും പ്രതാപും വാട്സ്ആപ്പിലൂടെ സന്ദേശങ്ങൾ കൈമാറിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

 

ശശാങ്കിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രിയ ശർമയ്ക്കും പ്രതാപ് സിങ്ങിനുമെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

  • Related Posts

    റീല്‍ ചിത്രീകരിക്കാന്‍ 18കാരനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

    Spread the love

    Spread the loveകൊല്‍ക്കത്ത: റീല്‍ ചിത്രീകരിക്കാനായി യുവാവിനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയെന്ന പരാതിയില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. ഒക്ടോബര്‍ 27നാണ് 18കാരനു നേരെ ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട്…

    ഗാലറി തിരയണ്ട, ചിത്രങ്ങള്‍ ചാറ്റ് വിന്‍ഡോയില്‍ തെളിയും; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

    Spread the love

    Spread the loveന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ‘റീസന്റ് മീഡിയ സജഷന്‍സ്’ എന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും. . ചാറ്റ് വിന്‍ഡോയില്‍ ഏറ്റവും പുതിയ ഫോട്ടോകളോ വിഡിയോകളോ നേരിട്ട് കാണാന്‍ സാധിക്കുന്നതാണ് ഫീച്ചര്‍.   ആര്‍ക്കെങ്കിലും…

    Leave a Reply

    Your email address will not be published. Required fields are marked *