യാത്രക്കാരിയെ ക്യാമറയിൽ പകർത്തി, കയ്യോടെ പൊക്കി യുവതി; ഫോൺ പിടിച്ചുവാങ്ങി കടന്നുകളഞ്ഞ് യുവാവ്

Spread the love

ബെംഗളൂരു ∙ ബെംഗളൂരു മെട്രോ യാത്രയ്‌ക്കിടെ തന്നെ രഹസ്യമായി മൊബൈലിൽ പകർത്തിയ യുവാവിനെ പിടികൂടി യുവതി. എന്നാൽ ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ രക്ഷപ്പെട്ട ഇയാളെ പിന്നാലെയെത്തി യുവതി തടഞ്ഞു. ഇയാളുടെ ഫോൺ പിടിച്ചുവാങ്ങി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെങ്കിലും അത് തട്ടിയെടുക്കാൻ ശ്രമമുണ്ടായി. തുടർന്ന് യുവതി ഫോൺ വാങ്ങി ലോക്ക് മാറ്റാൻ യുവാവിനോട് ആവശ്യപ്പെട്ടു. ലോക്ക് മാറ്റാനെന്ന തരത്തിൽ ഫോൺ വാങ്ങിയ യുവാവ് അതിവേഗം അവിടുന്ന് കടന്നുകളയുകയായിരുന്നു. മെട്രോ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകിയെന്ന് യുവതി പറഞ്ഞു. ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് മെട്രോയിലായിരുന്നു സംഭവം.

 

തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചു. സഹയാത്രികൻ തന്നെ രഹസ്യമായി മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്നുവെന്ന് യുവതി വിഡിയോയിൽ പറയുന്നു. ശരീരം പൂർണ്ണമായും മറയ്‌ക്കുന്ന വസ്ത്രം ധരിച്ചിട്ടും തനിക്ക് ഇത്തരം അനുഭവമുണ്ടായി എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

 

വിഡിയോ എടുത്ത യുവാവിനെ യുവതി ചോദ്യം ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. യുവാവിന്റെ ഫോൺ കൈവശം വച്ചുകൊണ്ട് ‘എന്തിനാണ് നിങ്ങൾ എന്നെ റെക്കോർഡ് ചെയ്തത്?’ എന്ന് യുവതി ആവർത്തിച്ച് ചോദിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ ഫോൺ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ, ‘ഫോൺ തരൂ, ഞാൻ തുറന്നു തരാം’ എന്ന് യുവാവ് മറുപടി നൽകുന്നു. ഈ തർക്കം നടക്കുമ്പോൾ മെട്രോയിലെ സുരക്ഷാ ജീവനക്കാരും സമീപത്തുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഫോൺ വാങ്ങി ഇയാൾ കടന്നുകളഞ്ഞത്.

  • Related Posts

    റീല്‍ ചിത്രീകരിക്കാന്‍ 18കാരനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

    Spread the love

    Spread the loveകൊല്‍ക്കത്ത: റീല്‍ ചിത്രീകരിക്കാനായി യുവാവിനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയെന്ന പരാതിയില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. ഒക്ടോബര്‍ 27നാണ് 18കാരനു നേരെ ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട്…

    ഗാലറി തിരയണ്ട, ചിത്രങ്ങള്‍ ചാറ്റ് വിന്‍ഡോയില്‍ തെളിയും; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

    Spread the love

    Spread the loveന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ‘റീസന്റ് മീഡിയ സജഷന്‍സ്’ എന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും. . ചാറ്റ് വിന്‍ഡോയില്‍ ഏറ്റവും പുതിയ ഫോട്ടോകളോ വിഡിയോകളോ നേരിട്ട് കാണാന്‍ സാധിക്കുന്നതാണ് ഫീച്ചര്‍.   ആര്‍ക്കെങ്കിലും…

    Leave a Reply

    Your email address will not be published. Required fields are marked *