*വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി പരാതി, പ്രതിഷേധവുമായി രക്ഷിതാക്കള്‍*

Spread the love

കല്‍പ്പറ്റ: വയനാട് മീനങ്ങാടി എച്ച്എസ്എസ് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തില്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി ആരോപണം. ഹൈദരാബാദില്‍ നിന്ന് സ്‌കൂളിലേക്ക് വിനോദയാത്രാ സംഘം എത്തിയപ്പോള്‍ രക്ഷിതാക്കളുടെയും നാട്ടുകാരും പ്രതിഷേധവുമായി എത്തി. എന്നാല്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മദ്യപിച്ചതായാണ് കുട്ടികള്‍ പറഞ്ഞതെന്നും അദ്ദേഹത്തോട് സംഘത്തില്‍ തുടരേണ്ടതില്ലെന്നും ആവശ്യപ്പെട്ടെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം.കുട്ടികളുടെ ആവശ്യപ്രകാരം പിടിഎ പ്രസിഡന്റിനെ വഴിയില്‍ ഇറക്കി വിട്ട ശേഷം കുട്ടികളുമൊത്ത് യാത്ര തുടര്‍ന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പിടിഎ പ്രസിഡന്റുമൊത്ത് യാത്ര തുടരാന്‍ പറ്റില്ലെന്ന് ആവശ്യം ഉയര്‍ന്നതോടെയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും എന്നാല്‍ പിടിഎ പ്രസിഡന്റ് മദ്യപിച്ചതായി തനിക്ക് ബോധ്യപ്പെട്ടില്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

മെഡിക്കല്‍ എടുക്കാതെ അധ്യാപകനെ സ്‌കൂളില്‍ കയറ്റാന്‍ പറ്റില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ പൊലീസ് മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. പ്രിന്‍സിപ്പല്‍ മദ്യപിച്ചെന്ന് കണ്ടെത്തിയാല്‍ പുറത്താക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മൂന്ന് ബസുകളിലായാണ് സ്‌കൂളില്‍ നിന്ന് സംഘം പുറപ്പെട്ടത്. ഹൈദരാബാദില്‍ ഇറക്കിവിട്ട പിടിഎ പ്രസിഡന്റ് തിരിച്ചെത്തിയിട്ടില്ല.

  • Related Posts

    മാനന്തവാടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the love  മാനന്തവാടി :ഇടവക പഞ്ചായത്ത് വാർഡ് 3മുട്ടേരിഉന്നതിയിലെ ഗോപാലൻ 40 വയസ് ആണ് ഇന്നലെ മുതൽ കാണാതായത് വള്ളിയൂർകാവ് പുഴയിൽ യുവാവ് ചൂണ്ട ഇടുന്ന പതിവ് ഉള്ളതിനാൽ പുഴയിൽ വീണതാകാം എന്ന് പോലീസ് സംശയിക്കുകയും അഗ്നി രക്ഷാ സേനയെ…

    മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം : മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി

    Spread the love

    Spread the love    കൽപ്പറ്റ.മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സംഭവത്തിൽ ബാറിൽ കയറി അദ്ധ്യാപകൻ മദ്യപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അധ്യാപകനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ജന സെക്രട്ടറി…

    Leave a Reply

    Your email address will not be published. Required fields are marked *