*കാൽ നട വിദ്യാർത്ഥിയെ വാഹനമിടിച്ച സംഭവം: പ്രതിയെ പിടികൂടി*
തരുവണ: തരുവണ ഗവ:യൂ.പി. സ്ക്കൂൾ വിദ്യാർത്ഥി മുഹമ്മദ് ഷാദിലിനെ വാഹനമിടിപ്പിച്ചു നിർത്താതെ കടന്നു കളഞ്ഞ ബൈക്ക് യാത്രികൻ തരുവണ സ്വദേശി പള്ളിയാൽ ആഷിക്ക് എന്ന ചെറൂപ്പി ആഷിക്ക് (28) എന്നയാളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 20 ന് ആണ് തരുവണ യൂ.പി സ്കൂളിന് മുൻ വശം വച്ചു റോഡിന് വലതു വശം ചേർന്നു നടക്കുകയായിരുന്ന മുഹമ്മദ് ശാദിലിനെ മദ്യ ലഹരിയിൽ വാഹനമോടിച്ച ആഷിക്ക് തട്ടിയത്. തുടർന്ന് പ്രതി വാഹനവുമായി കടന്നു കളയുകയായിരുന്നു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിയുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിൽ ആണ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.







