*പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ല’; ചേരാനെല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി*

Spread the love

കൊച്ചി: ചേരാനെല്ലൂരില്‍ 17 കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പിതാവായ അഡീഷണല്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റിനെതിരെ ജഡ്ജി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ലെന്നും, നിയമം അനുസരിച്ച് മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹര്‍ജി പരിഗണിച്ചപ്പോള്‍ ജഡ്ജിയുടെ അറസ്റ്റ് എന്തിനെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ചോദിച്ചു. അദ്ദേഹം ജുഡീഷ്യല്‍ ഓഫീസറാണ്. അന്വേഷണവുമായി ജഡ്ജി സഹകരിക്കുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരായല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്നലെ നാലു മണിക്കൂറോളം ചോദ്യം ചെയ്തുവെന്ന് അഡീഷണല്‍ ജഡ്ജി ചൂണ്ടിക്കാട്ടിയപ്പോള്‍, നാലുമണിക്കൂറോളം ചോദ്യം ചെയ്യേണ്ട കാര്യമെന്തെന്നും കോടതി ചോദിച്ചു.

ജഡ്ജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട കാര്യമെന്തെന്നും ഹൈക്കോടതി ചോദിച്ചു. അന്വേഷണത്തോട് സഹകരിക്കണമെന്ന് ഹൈക്കോടതി ജഡ്ജിയോട് നിര്‍ദേശിച്ചു. ഒരു മണിക്ക് പൊലീസിന് മുന്നില്‍ ഹാജരാകണം. ആവശ്യമായി വരുന്ന പക്ഷം പിന്നീട് വിളിക്കുമ്പോള്‍ വീണ്ടും ഹാജരാകേണ്ടതാണ്. സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം അപേക്ഷകനെ ചോദ്യം ചെയ്യേണ്ടതെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.

അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യേപേക്ഷയെ എതിര്‍ത്തിരുന്നു. അപകട സ്ഥലത്ത് മണിക്കൂറുകളോളം ജഡ്ജി ഉണ്ടായിരുന്നുവെന്നും, തെളിവ് നശിപ്പിച്ചുവെന്നും അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം കോടതിയില്‍ പറഞ്ഞു. മകന്‍ വാഹനം എടുത്തുകൊണ്ടു പോയത് അറിഞ്ഞില്ലെന്നാണ് ഇന്നലെ ചോദ്യം ചെയ്യലില്‍ ജഡ്ജി ക്രൈംബ്രാഞ്ചിനോട് ആവര്‍ത്തിച്ചത്. പിതാവ് എന്ന നിലയിലാണ് താന്‍ പൊലീസ് സ്റ്റേഷനില്‍ പോയതെന്നും ജഡ്ജി വ്യക്തമാക്കി.

  • Related Posts

    ഡോക്ടർക്ക് മർദനം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി: ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ യുവനടി അതുല്യ ചന്ദ്ര അറസ്റ്റിൽ. നടി ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് കേസ്. നടി ഉൾപ്പെടെ 12 പേർ കേസിൽ…

    കെഎസ്ആർടിസി പ്രിയദർശിനി യാത്ര വമ്പൻ ഹിറ്റ്; പാലക്കാട് ജില്ലയിൽ വിതരണം ചെയ്തത് 62 ലക്ഷത്തിലധികം സീറോ ടിക്കറ്റുകൾ

    Spread the love

    Spread the loveപാലക്കാട്: കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ പദ്ധതി പാലക്കാട് ജില്ലയിൽ വിജയകരമായി മുന്നേറുന്നു. പദ്ധതി ആരംഭിച്ച് 142 ദിവസം പിന്നിടുമ്പോൾ ജില്ലയിൽ ആകെ 62,08,613 സീറോ ടിക്കറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്. നവംബർ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ജനങ്ങൾക്കിടയിൽ പദ്ധതിക്ക് വലിയ…

    Leave a Reply

    Your email address will not be published. Required fields are marked *