*ആഡംബര വിവാഹ വിരുന്ന് നടത്തിയാല്‍ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം പിഴ; പങ്കെടുത്താല്‍ 50,000*

Spread the love

ബംഗളൂരു: വിവാഹ വിരുന്നുകള്‍ നടത്തി കുടുംബങ്ങള്‍ കടക്കെണിയാലാകുന്നതോടെ ആഡംബര വിവാഹ വിരുന്നുകള്‍ക്കെതിരെ കടുത്ത പിഴ ചുമത്താന്‍ തീരുമാനിച്ച് കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ചില ഗ്രാമങ്ങള്‍. ഇത്തരം വിപുലമായ വിരുന്നുകള്‍ നടത്തുന്ന കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപയും, അതില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് 50,000 രൂപ പിഴയായി ഈടാക്കാനാണ് തീരുമാനം.വരള്‍ച്ചയും പണപ്പെരുപ്പവും മൂലം സാമ്പത്തിക ചെലവുകള്‍ വര്‍ധിച്ചതോടെയാണ് ഇത്തരം ആചാരങ്ങള്‍ വേണ്ടെന്ന് ഗ്രാമങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചത്.കുടുംബബന്ധങ്ങളുടെയും സമുദായ കൂട്ടായ്മയുടെയും ആഘോഷമായിട്ടാണ് കര്‍ണാടകയിലെ ഗ്രാമങ്ങളില്‍ ബീഗര്‍ ഊട്ട എന്ന വിളിക്കുന്ന മാംസാഹാരവിരുന്ന് സംഘടിപ്പിക്കുന്നത്. വിവാഹശേഷം, വധുവിന്റെ കുടുംബം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗ്രാമവാസികളെയും ക്ഷണിച്ചു വരുത്തി നിരവധി ആടുകളെ വെട്ടി വിപുലമായ മാംസാഹാര വിരുന്ന് നല്‍കുന്നതാണ് ഇതിന്റെ പരമ്പരാഗത രീതി. കാര്‍ഷിക വരുമാനത്തിലെ ഇടിവ്, വരള്‍ച്ച, പണപ്പെരുപ്പം എന്നിവ മൂലം നിരവധി കര്‍ഷക കുടുംബങ്ങള്‍ ജീവിക്കാന്‍ പ്രയാസപ്പെടുമ്പോഴാണ്, വിവാഹവുമായി ബന്ധപ്പെട്ട് ഇത്തരം അനാവശ്യ ധൂര്‍ത്ത് ഒഴിവാക്കാന്‍ ഷിമോഗയിലെ ഗ്രാമങ്ങള്‍ തീരുമാനിച്ചത്.

‘ഏതെങ്കിലും ഒരു കുടുംബം ഇത്തരം വിരുന്ന് സംഘടിപ്പിച്ചതായി അറിഞ്ഞാല്‍, ആ കുടുംബത്തിന് 1 ലക്ഷം രൂപ വരെ പിഴയും, ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് 50,000 രൂപ പിഴയും ഈടാക്കും. കൂടാതെ, നിശ്ചയച്ചടങ്ങിന്റെ സമയത്തും മാംസാഹാര വിരുന്ന് പാടില്ലെന്നും തീരുമാനിച്ചതായും ഗ്രാമവാസികള്‍ പറയുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങള്‍ ഈ ചടങ്ങിനായി നിരവധി ആടുകളെ വാങ്ങുമ്പോള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഈ ചടങ്ങിനായി രണ്ടോ മൂന്നോ ആടുകളെ മാത്രമാണ് വാങ്ങാന്‍ സാധിക്കുകയെന്ന് ഗ്രാമവാസികള്‍ പറയുന്നു. വിവാഹദിവസം മാത്രമുള്ള ഈ ചടങ്ങ് നടത്താന്‍ കുടുംബം നിര്‍ബന്ധിതരാകുന്നതോടെ അവര്‍ക്ക് ഈ കടം വീട്ടാന്‍ മാസങ്ങളോ, വര്‍ഷങ്ങളോ എടുത്തേക്കാമെന്നും അവര്‍ പറയുന്നു.

  • Related Posts

    വാഹന ഇൻഷുറൻസിൽ വൻമാറ്റം, ഇനി ആവശ്യമുള്ളതു മാത്രം തിരഞ്ഞെടുക്കാം

    Spread the love

    Spread the loveകൊച്ചി∙ വാഹന ഉടമകൾക്ക് തങ്ങൾക്ക് ആവശ്യമുള്ള പരിരക്ഷ മാത്രം തിരഞ്ഞെടുക്കാൻ അവസരമൊരുക്കുന്ന 4 തട്ടുകളുള്ള മോട്ടർ ഇൻഷുറൻസ് ചട്ടക്കൂട് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. സ്വകാര്യ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ബാധകമായ ഈ…

    ക്ലാസ്മുറിയിൽവച്ച് ഹൃദയാഘാതം; മൂന്നാംക്ലാസുകാരി കുഴഞ്ഞുവീണു മരിച്ചു: സിപിആർ നൽകാത്ത സ്കൂൾ അധികൃതർക്ക് വിമർശനം

    Spread the love

    Spread the loveന്യൂഡൽഹി∙ ഡൽഹിയിലെ സ്കൂളിൽ ഒമ്പതുവയസ്സുകാരി ഹൃദയാഘാതത്തെ തുടർന്ന് ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. മഹൂർ വിഹാർ ഫെയ്സ് രണ്ടിലെ ലവ്‌ലി ഹെറിറ്റേജ് സ്കൂളിൽ ബുധനാഴ്ചയാണ് സംഭവം. ഗെയിംസ് പീരീഡ് കഴിഞ്ഞതിനു ശേഷം ക്ലാസ്മുറിയിൽ തിരിച്ചെത്തിയയുടൻ മൂന്നാംക്ലാസുകാരി കുഴഞ്ഞുവീഴുകയായിരുന്നു.   ക്ലാസ്മുറിയിലെ…

    Leave a Reply

    Your email address will not be published. Required fields are marked *