*പശു എല്ലാ ദേവതകളുടെയും മാതാവ്’; ഗോവധ കേസിൽ 3 പേർക്ക് ജീവപര്യന്തം; മനുസ്മൃതിയും ഋഗ്വേദവും ഉദ്ധരിച്ച് കോടതി*

Spread the love

ഗാന്ധിനഗർ: പശുവിനെ കശാപ്പ് ചെയ്ത കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേർക്ക് ഗുജറാത്തിലെ ഗാന്ധിനഗർ സെഷൻസ് കോടതി കഠിന തടവും ജീവപര്യന്തവും വിധിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ ഈ പവിത്ര ജീവിയുടെ വംശനാശത്തിന് അത് കാരണമാകുമെന്ന് വിധിപ്രസ്താവത്തിനിടെ കോടതി നിരീക്ഷിച്ചു. മനുസ്മൃതി, ഋഗ്വേദം എന്നിവയുൾപ്പെടെയുള്ള ഗ്രന്ഥങ്ങളെ ആധാരമാക്കി പശു സംരക്ഷണം എന്നത് ഒരു ധാർമിക ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി നടപടി.277 കിലോ ഇറച്ചി, കശാപ്പ് ഉപകരണങ്ങൾ, ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ എന്നിവ പിടിച്ചെടുത്ത നടപടിയുടെ തുടർച്ചയായാണ് ഈ കേസിൽ ശിക്ഷാവിധി ഉണ്ടായിരിക്കുന്നത്. സാമ്പത്തിക ലാഭത്തിനായി പ്രതികൾ പശുക്കളെ കശാപ്പ് ചെയ്തതായും ഇറച്ചി വിതരണം ചെയ്യാൻ ലക്ഷ്യമിട്ടിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസിൽ ആറ് പേരാണ് ഉൾപ്പെട്ടിരുന്നതെങ്കിലും മൂന്ന് പേർക്കെതിരായ കുറ്റമാണ് പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചത്. വിചാരണ വേളയിൽ 54 സാക്ഷികളെ വിസ്തരിച്ചു. 18 രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കുകയും ചെയ്തു.

വിധി പ്രസ്താവിക്കവെ, പ്രപഞ്ചത്തിലും സമൂഹത്തിലും പശുവിനുള്ള പങ്ക് വ്യക്തമാക്കാൻ ജഡ്ജി വേദശ്ലോകങ്ങൾ ഉദ്ധരിച്ചു. മാത്രമല്ല, പശുവിനെ ‘എല്ലാ ദേവതകളുടെയും മാതാവ്’ എന്നും വിശുദ്ധ കർമ്മങ്ങളുടെ ഉറവിടം എന്നും വിശേഷിപ്പിക്കുകയും ചെയ്തു. ഋഗ്വേദത്തിൽ പശുവിനെ ഒരിക്കലും ഉപദ്രവിക്കാനോ കൊല്ലാനോ പാടില്ലാത്ത ജീവി എന്ന് വ്യക്തമായി തരംതിരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതൊരു സാധാരണ കുറ്റകൃത്യമായി കാണാൻ കഴിയില്ലെന്നും, അത് സാംസ്കാരിക പാരമ്പര്യത്തെയും പൊതു ധാർമികതയെയും നേരിട്ട് ബാധിക്കുന്ന ഒന്നാണെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു.

പശുവിനെ കശാപ്പ് ചെയ്യുന്നവർക്ക് ജീവപര്യന്തം തടവുശിക്ഷ നിർബന്ധമാക്കുന്ന ഗുജറാത്ത് അനിമൽ പ്രിസർവേഷൻ ആക്ടിന്റെ (ഗുജറാത്ത് മൃഗസംരക്ഷണ നിയമം) ഭേദഗതി ചെയ്ത വ്യവസ്ഥകൾ പ്രകാരമാണ് ഈ ശിക്ഷ വിധിച്ചത്. നിയമവിരുദ്ധമായ കശാപ്പ്, ഇറച്ചി സൂക്ഷിക്കൽ, ഇറച്ചി കടത്തൽ എന്നിവ തടയുന്നതിനായി നിയമനിർമ്മാണത്തിൽ ഭേദഗതി വരുത്തി പശുവിനെ കശാപ്പ് ചെയ്യുന്നവർക്ക് ജീവപര്യന്തം തടവുശിക്ഷ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്.

  • Related Posts

    അറസ്റ്റല്ല, കസ്റ്റഡിയിലെടുത്ത 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം, നിർണായക ഉത്തരവുമായി സുപ്രീംകോടതി

    Spread the love

    Spread the loveന്യൂഡൽഹി: പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയ പരിധി അറസ്റ്റ് രേഖപ്പെടുത്തിയത് മുതലല്ലെന്നും മറിച്ച് കസ്റ്റഡിയിലെടുത്ത സമയംതൊട്ടാണെന്നും സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ് ചന്ദൂർകർ എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്. ഔദ്യോഗികമായി അറസ്റ്റ്…

    വാഹന ഇൻഷുറൻസിൽ വൻമാറ്റം, ഇനി ആവശ്യമുള്ളതു മാത്രം തിരഞ്ഞെടുക്കാം

    Spread the love

    Spread the loveകൊച്ചി∙ വാഹന ഉടമകൾക്ക് തങ്ങൾക്ക് ആവശ്യമുള്ള പരിരക്ഷ മാത്രം തിരഞ്ഞെടുക്കാൻ അവസരമൊരുക്കുന്ന 4 തട്ടുകളുള്ള മോട്ടർ ഇൻഷുറൻസ് ചട്ടക്കൂട് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. സ്വകാര്യ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ബാധകമായ ഈ…

    Leave a Reply

    Your email address will not be published. Required fields are marked *