*ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; തിങ്കളാഴ്ച സംസ്ഥാനത്ത് ശക്തമായ മഴ; വയനാട് ഉൾപ്പെടെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്*

Spread the love

തിരുവനന്തപുരം: ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപപ്രദേശങ്ങളിലും മുകളിലെചക്രവാതചുഴി ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തെക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപത്തെ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ക്ക് മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദമായി മാറാന്‍ സാധ്യത.അതിശക്ത ചുഴലിക്കാറ്റ് ”അര്‍ണബിന്റെ” ശേഷിപ്പായ തീവ്ര ന്യൂനമര്‍ദം തെക്കന്‍ ഛത്തീസ്ഗഢിനും സമീപത്തെ തെക്കന്‍ ഒഡിഷയ്ക്കും മുകളിലായി നിലനില്‍ക്കുന്നു.ഇന്ന് വൈകുന്നേരത്തോടെ വടക്കന്‍ ഛത്തീസ്ഗഢിനും സമീപത്തെ വടക്കുപടിഞ്ഞാറന്‍ ഒഡിഷയ്ക്കും മുകളിലായി ദുര്‍ബലമായി ശക്തി കൂടിയ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ഇതിന്റെ ഭാഗമായി കേരളത്തില്‍ നവംബര്‍ രണ്ടിന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ മഴ കണക്കിലെടുത്ത് ഇടുക്കി, പാലക്കാട്,മ ലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 4 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

  • Related Posts

    നെടുമ്പാശ്ശേരി അപകടം: കാർ സഞ്ചരിച്ചത് 162 കി.മീ വേഗത്തിൽ; വാഹനക്കമ്പനിയുടെ പരിശോധനയിൽ സ്ഥിരീകരണം

    Spread the love

    Spread the loveകൊച്ചി∙ നെടുമ്പാശ്ശേരിയിൽ ആഡംബര കാറിടിച്ച് മൂന്നുപേർ മരിച്ച അപകടത്തിനു തൊട്ടുമുൻപ് കാർ അമിതവേഗതയിലായിരുന്നെന്നു സ്ഥിരീകരണം. അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് 162 കിലോമീറ്റർ വേഗതയിലാണ് കാർ ഓടിയിരുന്നതെന്ന് വാഹനക്കമ്പനി നടത്തിയ സാങ്കേതിക പരിശോധനയിലും വ്യക്തമായി. അന്വേഷണ സംഘം സിസിടിവി…

    ഡോക്ടർക്ക് മർദനം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി: ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ യുവനടി അതുല്യ ചന്ദ്ര അറസ്റ്റിൽ. നടി ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് കേസ്. നടി ഉൾപ്പെടെ 12 പേർ കേസിൽ…

    Leave a Reply

    Your email address will not be published. Required fields are marked *