*ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി*

Spread the love

ഇടുക്കി: ഇടുക്കി കുഴിതൊളുവിൽ പോസ്റ്റ് ഓഫീസ് താൽക്കാലിക ജീവനക്കാരിയായ ഭാര്യയെ ക്രൂരമായി ആക്രമിച്ച ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. പുറ്റടി കടുക്കസിറ്റി സ്വദേശി സന്തോഷാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം . കുഴിതൊളു പോസ്റ്റ് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയാണ് ശ്രീജ. രാവിലെ ഓഫീസ് തുറന്നതിന് തൊട്ടുപിന്നാലെ സന്തോഷ് ഇവിടെയെത്തുകയായിരുന്നു. തുടർന്ന് ഓഫീസിനുള്ളിൽ വെച്ച് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. പിന്നാലെ ശ്രീജയെ പോസ്റ്റ് ഓഫീസിന് പുറത്തേക്ക് വലിച്ചിറക്കിയ സന്തോഷ്, കൈയിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.ശ്രീജയുടെ നിലവിളിയും ബഹളവും കേട്ട് സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടിയതോടെ സന്തോഷ് കൈവശമുണ്ടായിരുന്ന തോക്ക് നാട്ടുകാർക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തി. തൊട്ടുപിന്നാലെ ഇയാൾ സ്വയം വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ സന്തോഷ് മരണപ്പെട്ടു. കുടുംബപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്. ശ്രീജയെ കൊലപ്പെടുത്തുകയെന്ന കൃത്യമായ ആസൂത്രണത്തോടെയാണ് സന്തോഷ് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ശ്രീജ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ തുടരുകയാണ്. വിദഗ്ദ്ധ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം സന്തോഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

  • Related Posts

    ഡോക്ടർക്ക് മർദനം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി: ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ യുവനടി അതുല്യ ചന്ദ്ര അറസ്റ്റിൽ. നടി ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് കേസ്. നടി ഉൾപ്പെടെ 12 പേർ കേസിൽ…

    കെഎസ്ആർടിസി പ്രിയദർശിനി യാത്ര വമ്പൻ ഹിറ്റ്; പാലക്കാട് ജില്ലയിൽ വിതരണം ചെയ്തത് 62 ലക്ഷത്തിലധികം സീറോ ടിക്കറ്റുകൾ

    Spread the love

    Spread the loveപാലക്കാട്: കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ പദ്ധതി പാലക്കാട് ജില്ലയിൽ വിജയകരമായി മുന്നേറുന്നു. പദ്ധതി ആരംഭിച്ച് 142 ദിവസം പിന്നിടുമ്പോൾ ജില്ലയിൽ ആകെ 62,08,613 സീറോ ടിക്കറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്. നവംബർ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ജനങ്ങൾക്കിടയിൽ പദ്ധതിക്ക് വലിയ…

    Leave a Reply

    Your email address will not be published. Required fields are marked *